ഫ്രാക് പുസ്തക വീട്; രണ്ടാംഘട്ടം തുടങ്ങി

കാസര്‍കോട്: ജില്ലാ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് ഇന്‍ കാസര്‍കോട് ഡിസ്ട്രിക്ട് (ഫ്രാക്) നടപ്പിലാക്കുന്ന 'ഫ്രാക് പുസ്തക വീട്' രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. ചെട്ടുംകുഴി മൈത്രി ഹൗസിംഗ് കോളനിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.വി.കുഞ്ഞിരാമന്‍ മുന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫ്രാക് പ്രസിഡണ്ട് ജി.ബി.വത്സന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പത്മാക്ഷന്‍ പദ്ധതി വിശദീകരണം നടത്തി. ഇതാ ഒരു വായനക്കാരന്‍/വായനക്കാരി പ്രോജക്ടിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഗ്രന്ഥാലോകം […]

കാസര്‍കോട്: ജില്ലാ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് ഇന്‍ കാസര്‍കോട് ഡിസ്ട്രിക്ട് (ഫ്രാക്) നടപ്പിലാക്കുന്ന 'ഫ്രാക് പുസ്തക വീട്' രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. ചെട്ടുംകുഴി മൈത്രി ഹൗസിംഗ് കോളനിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.വി.കുഞ്ഞിരാമന്‍ മുന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫ്രാക് പ്രസിഡണ്ട് ജി.ബി.വത്സന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പത്മാക്ഷന്‍ പദ്ധതി വിശദീകരണം നടത്തി. ഇതാ ഒരു വായനക്കാരന്‍/വായനക്കാരി പ്രോജക്ടിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഗ്രന്ഥാലോകം ചീഫ് എഡിറ്ററും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ പി.വി.കെ. പനയാല്‍ നിര്‍വ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ദാമോദരന്‍ ലോഗോ ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ്, ഫ്രാക് സെക്രട്ടറി സുബിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു. മൈത്രി ഹൗസിംഗ് കോളനി നിവാസികളായ പൊലീസ് സൂപ്രണ്ട് ഹരിശ്ചന്ദ്ര നായക്, യുവ കഥാകൃത്ത് സുജീഷ് പിലിക്കോട്, സംസ്ഥാന സര്‍ക്കാറിന്റെ മികച്ച വില്ലേജ് ഓഫീസര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ആനന്ദ് സെബാസ്റ്റ്യഎന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. ഡോ.വിനോദ് കുമാര്‍ പെരുമ്പള, കഥാകൃത്ത് സുജീഷ് പിലിക്കോടിന്റെ കഥാരചനകള്‍ വിലയിരുത്തി സംസാരിച്ചു. മൈത്രി ഹൗസിംഗ് കോളനി പ്രസിഡണ്ട് എ.പ്രഭാകരന്‍ സ്വാഗതവും സെക്രട്ടറി കെ.കെ.ശ്രീധരന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it