പാലക്കുന്ന് സ്‌കൂളില്‍ നിന്ന് മോഷണം പോയത് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 14 ടാബുകള്‍
പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് മോഷണം പോയത് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 14 പുത്തന്‍ടാബുകള്‍. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണം നടന്നതെന്ന് സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയോടെ രണ്ടംഗസംഘം സ്‌കൂളിന്റെ ഷട്ടറുകളും വാതിലുകളും പൊളിച്ച് അകത്തുകയറുകയും 14 പുത്തന്‍ ടാബുകളുമായി കടന്നുകളയുകയുമായിരുന്നു. ഇന്നലെ രാവിലെയാണ് സ്‌കൂളില്‍ മോഷണം നടന്നതായി കണ്ടെത്തിയത്. ഓഫീസ് മുറിയിലെ അലമാരയില്‍ നിന്ന് ടാബുകള്‍ കാണാതായ […]

പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് മോഷണം പോയത് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 14 പുത്തന്‍ടാബുകള്‍. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണം നടന്നതെന്ന് സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയോടെ രണ്ടംഗസംഘം സ്‌കൂളിന്റെ ഷട്ടറുകളും വാതിലുകളും പൊളിച്ച് അകത്തുകയറുകയും 14 പുത്തന്‍ ടാബുകളുമായി കടന്നുകളയുകയുമായിരുന്നു. ഇന്നലെ രാവിലെയാണ് സ്‌കൂളില്‍ മോഷണം നടന്നതായി കണ്ടെത്തിയത്. ഓഫീസ് മുറിയിലെ അലമാരയില്‍ നിന്ന് ടാബുകള്‍ കാണാതായ വിവരം ഉടന്‍ ബേക്കല്‍ പൊലീസില്‍ അറിയിച്ചു. നഷ്ടപെട്ട ടാബുകളുടെ ഐ.എം. ഇ.ഐ.നമ്പര്‍ പൊലീസിന് കൈമാറി. കമ്പ്യൂട്ടര്‍, പ്രിന്‍സിപ്പല്‍, ഓഫീസ് മുറികളില്‍ രണ്ടു പേര്‍ കയറിയ ദൃശ്യം സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നുവെങ്കിലും അവര്‍ മുഖം മറച്ച നിലയിലായിരുന്നു. സ്മാര്‍ട്ട് ക്ലാസുമായി ബന്ധപ്പെട്ട് ലീഡ് സ്‌കൂളിന്റെ ഭാഗമായി കുട്ടികളുടെ പഠന സഹായത്തിനായുള്ള ഈ ടാബുകള്‍ ഏതാനും മാസം മുമ്പാണ് ഇവിടെ എത്തിയത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്‌കൂളിലെത്തി പരിശോധന നടത്തി. ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.