കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട കാര്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

ഹാസന്‍: കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയിലിടിച്ച് എക്സൈസ് ഇ ന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബംഗളൂരു സ്വദേശികളായ അഭിഷേക്, മഞ്ജുനാഥ്, വിക്രം, ചേതന്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം 25 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ചേതന് എക്സൈസ് സബ് ഇന്‍സ്പെക്ടറായി നിയമനം ലഭിച്ചിരുന്നു. മറ്റ് മൂന്ന് പേര്‍ ഐടി ജീവനക്കാരാണ്. ചേതന്‍ ചുമതലയേല്‍ക്കുന്നതിനായി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ ബംഗളൂരുവില്‍ നിന്ന് ചിക്കമംഗളൂരുവിലേക്ക് പോകുകയായിരുന്നു. ഹാസനിലെത്തിയപ്പോള്‍ കാര്‍ […]

ഹാസന്‍: കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയിലിടിച്ച് എക്സൈസ് ഇ ന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ബംഗളൂരു സ്വദേശികളായ അഭിഷേക്, മഞ്ജുനാഥ്, വിക്രം, ചേതന്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം 25 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ചേതന് എക്സൈസ് സബ് ഇന്‍സ്പെക്ടറായി നിയമനം ലഭിച്ചിരുന്നു. മറ്റ് മൂന്ന് പേര്‍ ഐടി ജീവനക്കാരാണ്. ചേതന്‍ ചുമതലയേല്‍ക്കുന്നതിനായി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ ബംഗളൂരുവില്‍ നിന്ന് ചിക്കമംഗളൂരുവിലേക്ക് പോകുകയായിരുന്നു. ഹാസനിലെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നറില്‍ ഇടിക്കുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ ചന്നാരായപട്ടണയിലെ സര്‍ക്കാര്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it