കലര്‍പ്പില്ലാതെ ജീവിച്ച കൊപ്പല്‍ ഓര്‍മ്മയായിട്ട് നാല് വര്‍ഷം
ചില വ്യക്തികളുടെ വിടവ് ഒരിക്കലും നികത്താനാവാത്തതാണ്. അതില്‍പ്പെട്ട ഒരു വ്യക്തിയായിരുന്നു കൊപ്പല്‍ അബ്ദുല്ല സാഹിബ്. വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം പിന്നിടുമ്പോഴും കലര്‍പ്പില്ലാതെ ജീവിച്ച കൊപ്പല്‍ നാടിനായി നാട്ടുകാര്‍ക്കായി ചെയ്ത സേവനങ്ങള്‍ മറക്കാനാവാത്തതാണ്. സീരിയസ് കാര്യങ്ങള്‍ക്കിടയിലും തമാശയുമായി നടക്കുന്ന കൊപ്പല്‍ അബ്ദുല്ല. വില കൂടിയ കാറുകള്‍ വാങ്ങി നല്‍കാന്‍ അദ്ദേഹത്തിന് നിരവധി പേര്‍ ഉണ്ടായിട്ട് പോലും എന്നും എപ്പോഴും ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന വ്യക്തി. എളിമയുടെ ജീവിതവുമായി മുന്നോട്ട് പോയ വ്യക്തി. ഒന്ന് രണ്ട് പ്രാവശ്യം ഒരു […]
ചില വ്യക്തികളുടെ വിടവ് ഒരിക്കലും നികത്താനാവാത്തതാണ്. അതില്‍പ്പെട്ട ഒരു വ്യക്തിയായിരുന്നു കൊപ്പല്‍ അബ്ദുല്ല സാഹിബ്. വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം പിന്നിടുമ്പോഴും കലര്‍പ്പില്ലാതെ ജീവിച്ച കൊപ്പല്‍ നാടിനായി നാട്ടുകാര്‍ക്കായി ചെയ്ത സേവനങ്ങള്‍ മറക്കാനാവാത്തതാണ്. സീരിയസ് കാര്യങ്ങള്‍ക്കിടയിലും തമാശയുമായി നടക്കുന്ന കൊപ്പല്‍ അബ്ദുല്ല. വില കൂടിയ കാറുകള്‍ വാങ്ങി നല്‍കാന്‍ അദ്ദേഹത്തിന് നിരവധി പേര്‍ ഉണ്ടായിട്ട് പോലും എന്നും എപ്പോഴും ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന വ്യക്തി. എളിമയുടെ ജീവിതവുമായി മുന്നോട്ട് പോയ വ്യക്തി. ഒന്ന് രണ്ട് പ്രാവശ്യം ഒരു […]
ചില വ്യക്തികളുടെ വിടവ് ഒരിക്കലും നികത്താനാവാത്തതാണ്. അതില്‍പ്പെട്ട ഒരു വ്യക്തിയായിരുന്നു കൊപ്പല്‍ അബ്ദുല്ല സാഹിബ്. വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം പിന്നിടുമ്പോഴും കലര്‍പ്പില്ലാതെ ജീവിച്ച കൊപ്പല്‍ നാടിനായി നാട്ടുകാര്‍ക്കായി ചെയ്ത സേവനങ്ങള്‍ മറക്കാനാവാത്തതാണ്. സീരിയസ് കാര്യങ്ങള്‍ക്കിടയിലും തമാശയുമായി നടക്കുന്ന കൊപ്പല്‍ അബ്ദുല്ല. വില കൂടിയ കാറുകള്‍ വാങ്ങി നല്‍കാന്‍ അദ്ദേഹത്തിന് നിരവധി പേര്‍ ഉണ്ടായിട്ട് പോലും എന്നും എപ്പോഴും ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന വ്യക്തി. എളിമയുടെ ജീവിതവുമായി മുന്നോട്ട് പോയ വ്യക്തി. ഒന്ന് രണ്ട് പ്രാവശ്യം ഒരു യാത്ര ചെയ്ത അനുഭവം മറക്കില്ലൊരിക്കലും. യാത്രക്കാരോട് കാണിക്കുന്ന സ്‌നേഹം നിറഞ്ഞ അടുപ്പം, അവരോട് പെരുമാറുന്ന രീതികള്‍. ഇതെല്ലാം കണ്ട് പഠിക്കേണ്ടതാണ്. കൊപ്പലിന്റെ ചില ചിട്ടകള്‍ ഞാന്‍ ജീവിതത്തില്‍ പകര്‍ത്തിയിട്ടുണ്ട്. വിവാഹം, മരണം ഇതൊക്കെ കൊപ്പല്‍ ഒഴിവാക്കാറില്ല. രാവേറെയായാലും കൊപ്പല്‍ അവിടെ എത്തും. അദ്ദേഹത്തിന്റെ ചെറിയ ഡയറിയില്‍ അതൊക്കെ കൃത്യമായി എഴുതിവെക്കും. സഅദിയ ലോഡ്ജിന്റെ താഴെയുള്ള കൊപ്പല്‍ എക്‌സ്പ്രസില്‍ തിരക്കൊഴിയാത്ത ദിനങ്ങളില്ല. പഞ്ചായത്ത്-മുനിസിപ്പല്‍ തിരഞ്ഞെടുപ്പായാലും നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പായാലും കൊപ്പലിന് വിശ്രമമുണ്ടാകില്ല.
പ്രാദേശിക, സംസ്ഥാന, ദേശീയ നേതാക്കളില്‍ പലരും കൊപ്പലിന്റെ പ്രിയ സുഹൃത്തുക്കളായിരുന്നു. ഒരു കാലത്ത് ഗള്‍ഫിലെ വിസ കിട്ടാന്‍ എളുപ്പമായിരുന്നു. പാസ്‌പോട്ടിനായിരുന്നു പലരും നേട്ടോട്ടമോടിയിരുന്നത്. എത്ര പേര്‍ക്കാണ് കൊപ്പല്‍ സ്വപ്രയത്‌നത്താല്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് നല്‍കിയത്. എത്ര കുടുംബങ്ങളായിരുന്നു രക്ഷപ്പെട്ടത്. നഗരസഭയില്‍ എത്തിയാല്‍ ഉദ്യോഗസ്ഥന്‍മാരുടെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കാതെ സാധാരണക്കാരുടെ കാര്യങ്ങള്‍ നിമിഷം കൊണ്ട് ശരിയാക്കി കൊടുക്കും.
ജനന സര്‍ട്ടിഫിക്കറ്റ്, വീട്ട് നമ്പര്‍ എന്താവശ്യമുണ്ടെങ്കിലും കൊപ്പലിനത് നിഷ്പ്രയാസമായിരുന്നു. നെല്ലിക്കുന്ന് പ്രദേശത്തെ പ്രതിനിധീകരിച്ച് എത്ര വര്‍ഷമാണ് കൊപ്പല്‍ നഗരസഭയില്‍ ഉണ്ടായിരുന്നത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായപ്പോള്‍ നെല്ലിക്കുന്ന് പ്രദേശത്തെ മുക്കിലും മൂലയിലും വെളിച്ച വിപ്ലവം തന്നെ നടത്തി. മാപ്പിളപ്പാട്ടിനെ ഏറെ സ്‌നേഹിച്ച കൊപ്പല്‍ റംലാബീഗം, ആയിഷാ ബീഗം തുടങ്ങി മാപ്പിളപ്പാട്ടിലെ മഹാരഥന്‍മാരായി അടുപ്പം പുലര്‍ത്തി. കാസര്‍കോട്ട് എത്ര കലാ-സാംസ്‌ക്കാരിക പരിപാടികളാണ് സംഘടിപ്പിച്ചത്. കലാ, കായിക, സാമൂഹ്യ, വിദ്യാഭ്യാസ-സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ഉറ്റമിത്രമായിരുന്നു.
ജീവിതത്തില്‍ ഏറ്റവുമധികം യാത്ര ചെയ്യേണ്ടി വന്ന കൊപ്പല്‍ അവസാനം യാത്രയായതും ഒരു ട്രെയിന്‍ യാത്രയില്‍ വെച്ചായിരുന്നു. പിറ്റേന്ന് ചെയ്യേണ്ട കാര്യങ്ങള്‍ വീട്ടുകാരെ ഓര്‍മ്മിപ്പിച്ചായിരുന്നു വീട് വീട്ടിറങ്ങിയത്. പലരോടും പിണങ്ങുകയും പിന്നീട് ഇണങ്ങുകയും ചെയ്യുന്ന ഒരപൂര്‍വ്വ വ്യക്തി.
നാല് വര്‍ഷമായി കൊപ്പലില്ലാതായിട്ട്. എന്നും എപ്പോഴും പലരുടെ എന്താവശ്യങ്ങള്‍ക്കും തുറന്ന് കിടന്നിരുന്ന സഅദിയ ലോഡ്ജിലെ കൊപ്പല്‍ എക്‌സ്പ്രസ് ഇന്ന് ശൂന്യമാണ്.
ഓരോ ആവശ്യങ്ങള്‍ക്കുമായി പലരും എത്തിയിരുന്ന ബങ്കരക്കുന്നിലെ വീടും ഇന്ന് ആരവമില്ലാതായി. അദ്ദേഹം ഇരുന്ന വീടിന്റെ പൂമുഖവും.. വലിയ മനുഷ്യസ്‌നേഹിയായ കൊപ്പലിനെക്കുറിച്ച് എഴുതിയാല്‍ തീരില്ല. അത്രയേറെയുണ്ട്.. നിര്‍ത്തുന്നു. മഗ്ഫിറത്തിനായി....