മംഗളൂരുവില്‍ എതിര്‍സംഘത്തില്‍പ്പെട്ടയാളെ കൊലപ്പെടുത്താനുള്ള ഒരുക്കത്തിനിടെ ഗുണ്ടാസംഘത്തില്‍പ്പെട്ട നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: എതിര്‍സംഘത്തില്‍പെട്ടയാളെ കൊലപ്പെടുത്താനുള്ള ഒരുക്കത്തിനിടെ നാലംഗ ഗുണ്ടാസംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മംഗളൂരു ഉള്ളാള്‍ സോമേശ്വരയിലെ ചന്ദ്രഹാസ് പൂജാരി(34), കൊടേക്കാറിലെ പ്രജ്വല്‍ എന്ന ഹേമചന്ദ്ര(34), കുലശേഖരയിലെ ദീക്ഷിത് പൂജാരി(32), സൂറത്കല്‍ ചേളാറിലെ സന്തോഷ് പൂജാരി(34) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 17ന് നീര്‍മാര്‍ഗിലും 18ന് കുലശേഖരയിലും സ്‌കൂട്ടര്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി സ്‌കൂട്ടറും പണവും മൊബൈല്‍ഫോണുകളും എ.ടി.എം കാര്‍ഡുകളും കവര്‍ന്ന കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് നാലംഗസംഘം പൊലീസ് പിടിയിലായത്. പരാതി നല്‍കിയാല്‍ കുടുംബത്തോടെ വധിക്കുമെന്ന് […]

മംഗളൂരു: എതിര്‍സംഘത്തില്‍പെട്ടയാളെ കൊലപ്പെടുത്താനുള്ള ഒരുക്കത്തിനിടെ നാലംഗ ഗുണ്ടാസംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മംഗളൂരു ഉള്ളാള്‍ സോമേശ്വരയിലെ ചന്ദ്രഹാസ് പൂജാരി(34), കൊടേക്കാറിലെ പ്രജ്വല്‍ എന്ന ഹേമചന്ദ്ര(34), കുലശേഖരയിലെ ദീക്ഷിത് പൂജാരി(32), സൂറത്കല്‍ ചേളാറിലെ സന്തോഷ് പൂജാരി(34) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 17ന് നീര്‍മാര്‍ഗിലും 18ന് കുലശേഖരയിലും സ്‌കൂട്ടര്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി സ്‌കൂട്ടറും പണവും മൊബൈല്‍ഫോണുകളും എ.ടി.എം കാര്‍ഡുകളും കവര്‍ന്ന കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് നാലംഗസംഘം പൊലീസ് പിടിയിലായത്. പരാതി നല്‍കിയാല്‍ കുടുംബത്തോടെ വധിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എതിര്‍സംഘത്തില്‍പെട്ട പ്രദീപ് മെണ്ടന്‍, മങ്കി സ്റ്റാന്റ് വിജയ് എന്ന ിവരില്‍ ഒരാളെ വധിക്കാനുള്ള പദ്ധതി നടപ്പിലാക്കാന്‍ ഒത്തുകൂടുന്നതിനിടെയാണ് ഇവര്‍ കുടുങ്ങിയത്. കൊലപാതകത്തിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച് ക്രിമിനല്‍സംഘമെന്ന് പേരെടുക്കുകയും അതുവഴി കുറ്റകൃത്യങ്ങള്‍ വ്യാപിപ്പിച്ച് സ്വാധീനം ശക്തമാക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കൊലപാകത്തിനുള്ള തോക്കുകള്‍ വാങ്ങുന്നതിന് മുംബൈയിലെ ഒരാളുമായി സംഘം കച്ചവടമുറപ്പിക്കുകയും ചെയ്തിരുന്നു. കൊലയ്ക്ക് ശേഷം രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇരുചക്രവാഹനങ്ങള്‍ കവര്‍ന്നത്. സന്തോഷ് പൂജാരി രണ്ട് കൊലക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ്. ദീക്ഷിത് കൊലപാതകം, വധശ്രമം, കഞ്ചാവ് കടത്ത് തുടങ്ങി 12 കേസുകളില്‍ പ്രതിയാണ്. മുംബൈയിലടക്കം കൊലപാതകം, വധശ്രമം, അനധികൃതമായി ആയുധം കൈവശം വെക്കല്‍. കള്ളക്കടത്ത് തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ചന്ദ്രഹാസ് പൂജാരി. ചന്ദ്രഹാസ് പൂജാരി മുംബൈയില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് എട്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. പ്രജ്വല്‍ കൊലപാതകം, വധശ്രമം, അനധികൃതമായി ആയുധം കൈവശം വെക്കല്‍, കവര്‍ച്ചട, അക്രമം, കഞ്ചാവ് കടത്ത് കേസുകളില്‍ പ്രതിയാണ്. അറസ്റ്റിലായ പ്രതികളുമായി ബന്ധമുള്ള എട്ടുപേരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it