കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി; കാണാതായ അതിഥി തൊഴിലാളിക്കായി തിരച്ചില്‍

കാസര്‍കോട്: കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ അതിഥി തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു. കട്ടക്കാല്‍ എടവുങ്കാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മധ്യപ്രദേശ് മൊറൈനയിലെ അജയ് റെത്തോറിനെ(26)യാണ് കാണാതായത്. ഇന്നലെ വൈകിട്ടോടെയാണ് അഞ്ചംഗ സംഘം കീഴൂര്‍ കടലില്‍ കുളിക്കാനിറങ്ങിയത്. അതിനിടെയാണ് ഇവര്‍ തിരയില്‍ ഒഴുക്കില്‍പ്പെട്ടത്. നാല് പേരെ രക്ഷപ്പെടുത്തിയെങ്കിലും അജയ്‌യെ കണ്ടെത്താനായില്ല. തളങ്കര പോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഇന്നലെ ഏറെ നേരം തിരച്ചില്‍ നടത്തി.

Related Articles
Next Story
Share it