പാണത്തൂര്‍ പരിയാരത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു

കാഞ്ഞങ്ങാട്: പാണത്തൂര്‍ പരിയാരത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. മരിച്ചവരെ തിരിച്ചറിഞ്ഞു. പാണത്തൂര്‍ കുണ്ടുപള്ളിയിലെ ബാബു എന്ന വിനോദ് (45), നാരായണന്‍ (50), കെ.എം മോഹനന്‍ (40), സുന്ദര എന്ന എങ്കപ്പൂ (40) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ പാലക്കാട്ടെ വിജയന്‍, ക്ലീനറായ മകന്‍ അനീഷ്, വേണുഗോപാലന്‍, പ്രസന്നന്‍ എന്നിവര്‍ക്ക് സാരമായി പരിക്കുണ്ട്. ലോറിയില്‍ നിന്ന് ചാടിയ കെ. മോഹനന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് കല്ലപള്ളിയില്‍ നിന്നും പാണത്തൂരിലേക്ക് മരം കയറ്റി […]

കാഞ്ഞങ്ങാട്: പാണത്തൂര്‍ പരിയാരത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. മരിച്ചവരെ തിരിച്ചറിഞ്ഞു. പാണത്തൂര്‍ കുണ്ടുപള്ളിയിലെ ബാബു എന്ന വിനോദ് (45), നാരായണന്‍ (50), കെ.എം മോഹനന്‍ (40), സുന്ദര എന്ന എങ്കപ്പൂ (40) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ പാലക്കാട്ടെ വിജയന്‍, ക്ലീനറായ മകന്‍ അനീഷ്, വേണുഗോപാലന്‍, പ്രസന്നന്‍ എന്നിവര്‍ക്ക് സാരമായി പരിക്കുണ്ട്. ലോറിയില്‍ നിന്ന് ചാടിയ കെ. മോഹനന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് കല്ലപള്ളിയില്‍ നിന്നും പാണത്തൂരിലേക്ക് മരം കയറ്റി വരുമ്പോള്‍ പരിയാരം ഇറക്കത്തിലാണ് നിയന്ത്രണംവിട്ട ലോറി മറിഞ്ഞത്. ലോഡിങ്ങ് തൊഴിലാളികളാണ് മരിച്ചത്. മരത്തടികള്‍ക്കിടയില്‍ പെട്ട ഇവരെ നാട്ടുകാരും അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. ഇവരില്‍ മൂന്ന് പേരെ പൂടങ്കല്ല് ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഒരാള്‍ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടു വരുന്ന വഴിയാണ് മരിച്ചത്.

Related Articles
Next Story
Share it