വാഹനത്തില്‍ നിന്ന് സ്‌പെയര്‍പാര്‍ട്‌സുകള്‍ മോഷ്ടിക്കാനെത്തിയ നാലുപേര്‍ പിടിയിലായി

ചട്ടഞ്ചാല്‍: പൊലീസ് കസ്റ്റഡിയിലുള്ള വാഹനത്തില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷ്ടിക്കാനെത്തിയ നാലുപേര്‍ പിടിയിലായി. ചെമ്മനാട് സ്വദേശികളായ ഷംമാസ് (19), മുഹമ്മദ് അബ്ദുല്ല റിഫായത്ത് (20), മുഹമ്മദ് ഷാ (20), മുഹമ്മദ് മാഹിന്‍ ഫത്താഷ് (19) എന്നിവരെയാണ് മേല്‍പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്. ഇവര്‍ സഞ്ചരിച്ച മാരുതി കാര്‍ കസ്റ്റഡിയിലെടുത്തു. ദേശീയ പാതയിലെ ചട്ടഞ്ചാല്‍ റവന്യു ഭൂമിയില്‍ സൂക്ഷിച്ച വാഹനങ്ങളിലെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷ്ടിക്കാനാണ് ഇന്നലെ പുലര്‍ച്ചെ നാലംഗ സംഘമെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിനിടയില്‍ മേല്‍പറമ്പ് എസ്.ഐ. ബൈജു, സിവില്‍ […]

ചട്ടഞ്ചാല്‍: പൊലീസ് കസ്റ്റഡിയിലുള്ള വാഹനത്തില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷ്ടിക്കാനെത്തിയ നാലുപേര്‍ പിടിയിലായി. ചെമ്മനാട് സ്വദേശികളായ ഷംമാസ് (19), മുഹമ്മദ് അബ്ദുല്ല റിഫായത്ത് (20), മുഹമ്മദ് ഷാ (20), മുഹമ്മദ് മാഹിന്‍ ഫത്താഷ് (19) എന്നിവരെയാണ് മേല്‍പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്. ഇവര്‍ സഞ്ചരിച്ച മാരുതി കാര്‍ കസ്റ്റഡിയിലെടുത്തു. ദേശീയ പാതയിലെ ചട്ടഞ്ചാല്‍ റവന്യു ഭൂമിയില്‍ സൂക്ഷിച്ച വാഹനങ്ങളിലെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷ്ടിക്കാനാണ് ഇന്നലെ പുലര്‍ച്ചെ നാലംഗ സംഘമെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിനിടയില്‍ മേല്‍പറമ്പ് എസ്.ഐ. ബൈജു, സിവില്‍ പൊലീസ് ഓഫീസര്‍ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പെട്രോളിങ് വാഹനം ആവഴിയെത്തിയത്. സംശയ സാഹചര്യത്തില്‍ മാരുതി കാറും യുവാക്കളെയും കണ്ട് പൊലീസ് സമീപത്ത് എത്തി. പൊലീസിനെ കണ്ടതോടെ യുവാക്കള്‍ കാറും ജാക്കി, ലിവര്‍, കമ്പി തുടങ്ങിയ ആയുധങ്ങളും ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. പിന്നീട് എസ്.ഐ.മാരായ കെ.വി. മുരളി, ജനാര്‍ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവര്‍ മറ്റു കേസുകളില്‍ പ്രതികളാണോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.വി. മധുസൂദനന്‍, രാജ്കുമാര്‍ ബാവിക്കര, രാജേന്ദ്രന്‍, എം. സുമേഷ്, കെ. ഹരീന്ദ്രന്‍, സന്തോഷ് എന്നിവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it