ഡല്‍ഹിയില്‍ ഡിവൈഡറില്‍ ഉറങ്ങിക്കിടന്ന നാലുപേര്‍ ട്രക്ക് കയറി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് റോഡിലെ ഡിവൈഡറില്‍ ഉറങ്ങിക്കിടന്ന നാലുപേര്‍ ട്രക്ക് കയറി മരിച്ചു. സീമാപൂരിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്ന ആറുപേര്‍ക്കുമേല്‍ അമിത വേഗതയില്‍ എത്തിയ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടം ഉണ്ടാക്കിയ ട്രക്ക് നിര്‍ത്താതെ പോയി. 16 വയസുകാരനടക്കം രണ്ടുപേരുടെ നില ഗുരുതരമാണ്. ട്രക്കിനടിയില്‍പെട്ട രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. ഒരാളെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ മറ്റൊരാള്‍ മരിച്ചത്. ചുവപ്പ് സിഗ്നല്‍ മറികടന്നെത്തിയ ട്രക്കാണ് ഡിവൈഡറിലേക്ക് പാഞ്ഞുകയറിയത്. ട്രക്ക് […]

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് റോഡിലെ ഡിവൈഡറില്‍ ഉറങ്ങിക്കിടന്ന നാലുപേര്‍ ട്രക്ക് കയറി മരിച്ചു. സീമാപൂരിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്ന ആറുപേര്‍ക്കുമേല്‍ അമിത വേഗതയില്‍ എത്തിയ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടം ഉണ്ടാക്കിയ ട്രക്ക് നിര്‍ത്താതെ പോയി. 16 വയസുകാരനടക്കം രണ്ടുപേരുടെ നില ഗുരുതരമാണ്. ട്രക്കിനടിയില്‍പെട്ട രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. ഒരാളെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ മറ്റൊരാള്‍ മരിച്ചത്. ചുവപ്പ് സിഗ്നല്‍ മറികടന്നെത്തിയ ട്രക്കാണ് ഡിവൈഡറിലേക്ക് പാഞ്ഞുകയറിയത്. ട്രക്ക് കണ്ടെത്താന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണങ്ങള്‍ തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it