16കാരനെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ റിമാണ്ടില്‍; മുഖ്യപ്രതി തൈസീര്‍ അഞ്ച് പോക്‌സോ കേസുകളില്‍ കൂടി പ്രതി

ആദൂര്‍: പ്രകൃതിവിരുദ്ധ ലൈംഗികപീഡന കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കൂടി കോടതി റിമാണ്ട് ചെയ്തു. പൊവ്വല്‍ കോട്ടയിലെ മുഹമ്മദ് തൈസീര്‍(30), പൊവ്വലിലെ മുഹമ്മദ് മെഹ്‌റൂഫ്(23) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ത്രേട്ട്(രണ്ട്) കോടതി റിമാണ്ട് ചെയ്തത്. നേരത്തെ ഈ കേസില്‍ അറസ്റ്റിലായ അസ്‌ക്കര്‍ എന്ന ഷാഫി, ഹനീഫ എന്നിവരെ കോടതി റിമാണ്ട് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ റിമാണ്ടിലായത് നാല് പ്രതികളാണ്. മുളിയാര്‍ പഞ്ചായത്തംഗം എസ്.എം മുഹമ്മദ് കുഞ്ഞി, പൊവ്വലിലെ ദില്‍ഷാദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. […]

ആദൂര്‍: പ്രകൃതിവിരുദ്ധ ലൈംഗികപീഡന കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കൂടി കോടതി റിമാണ്ട് ചെയ്തു. പൊവ്വല്‍ കോട്ടയിലെ മുഹമ്മദ് തൈസീര്‍(30), പൊവ്വലിലെ മുഹമ്മദ് മെഹ്‌റൂഫ്(23) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ത്രേട്ട്(രണ്ട്) കോടതി റിമാണ്ട് ചെയ്തത്. നേരത്തെ ഈ കേസില്‍ അറസ്റ്റിലായ അസ്‌ക്കര്‍ എന്ന ഷാഫി, ഹനീഫ എന്നിവരെ കോടതി റിമാണ്ട് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ റിമാണ്ടിലായത് നാല് പ്രതികളാണ്. മുളിയാര്‍ പഞ്ചായത്തംഗം എസ്.എം മുഹമ്മദ് കുഞ്ഞി, പൊവ്വലിലെ ദില്‍ഷാദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
രണ്ടുപേരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പൊവ്വലിലെ പതിനാറുകാരനെ പഞ്ചായത്തംഗം അടക്കമുള്ളവര്‍ക്ക് പ്രകൃതിവിരുദ്ധ പീഡനത്തിനായി എത്തിച്ചുകൊടുത്തത് അഞ്ച് പോക്സോ കേസുകളില്‍ കൂടി പ്രതിയായ മുഹമ്മദ് തൈസീറാണെന്ന് പൊലീസ് പറഞ്ഞു. മെഹ്‌റൂഫ് തൃശൂരിലെ എ.ടി.എം കവര്‍ച്ചാക്കേസില്‍ പ്രതിയാണ്.

Related Articles
Next Story
Share it