ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

പൊയിനാച്ചി: ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുകുട്ടികളടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.ബേക്കല്‍ ഉപജില്ലാ മുന്‍ വിദ്യാഭ്യാസ ഓഫീസര്‍ കല്ലളി കുമ്പളംപാറയിലെ കെ. ശ്രീധരന്‍(57), മകന്‍, ബന്ധുക്കളായ രണ്ട് കുട്ടികള്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കല്ലളി മുനമ്പം ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്താണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ ജീപ്പ് പൂര്‍ണമായി തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചത്.

പൊയിനാച്ചി: ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുകുട്ടികളടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.
ബേക്കല്‍ ഉപജില്ലാ മുന്‍ വിദ്യാഭ്യാസ ഓഫീസര്‍ കല്ലളി കുമ്പളംപാറയിലെ കെ. ശ്രീധരന്‍(57), മകന്‍, ബന്ധുക്കളായ രണ്ട് കുട്ടികള്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കല്ലളി മുനമ്പം ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്താണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ ജീപ്പ് പൂര്‍ണമായി തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചത്.

Related Articles
Next Story
Share it