താമരശ്ശേരി സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കാസര്‍കോട് സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള കാസര്‍കോട്, മഞ്ചേശ്വരം സ്വദേശികളായ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാസര്‍കോട്, മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മായില്‍ ആസിഫ്, സുബൈര്‍, ഹുസൈന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് സാധ്യത.താമരശേരി പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ തോക്കുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുമ്പ് പരപ്പന്‍പൊയിലില്‍ നിരീക്ഷണത്തിനായി […]

കാസര്‍കോട്: താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള കാസര്‍കോട്, മഞ്ചേശ്വരം സ്വദേശികളായ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാസര്‍കോട്, മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മായില്‍ ആസിഫ്, സുബൈര്‍, ഹുസൈന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് സാധ്യത.
താമരശേരി പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ തോക്കുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുമ്പ് പരപ്പന്‍പൊയിലില്‍ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാര്‍ ഹുസൈനാണ് വാടകക്ക് എടുത്ത് നല്‍കിയത്. മറ്റു മൂന്നു പേര്‍ കാറില്‍ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. ഈ കാര്‍ കാസര്‍കോട് ചെര്‍ക്കളയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആസ്പത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി.
അതേസമയം ഷാഫിയെ തട്ടിക്കൊണ്ട് പോയിട്ട് പതിനൊന്ന് ദിവസം പിന്നിട്ടെങ്കിലും അക്രമി സംഘത്തെക്കുറിച്ച് കൃത്യമായ വിവരം ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ഷാഫി എവിടെയാണുള്ളതെന്നും കണ്ടെത്താനും സാധിച്ചിട്ടില്ല. തട്ടിക്കൊണ്ട് പോകലിന് രണ്ടാഴ്ച മുമ്പ് പരപ്പന്‍പൊയില്‍ ഭാഗത്ത് ഇടക്കിടെ കാറിലെത്തിയ സംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.

Related Articles
Next Story
Share it