ബംഗാള്‍ സ്വദേശിനിയെ ബംഗളൂരുവിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; ദേശീയ നീന്തല്‍ താരങ്ങളായ നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരു: പശ്ചിമ ബംഗാള്‍ സ്വദേശിനിയെ ബംഗളൂരുവിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ദേശീയ നീന്തല്‍ താരങ്ങളായ നാല് പേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ രജത്, ശിവരന്‍, ദേവ് സരോയി, യോഗേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിഞ്ഞത്. സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതി ബംഗളൂരുവിലെ സഞ്ജയ്‌നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബംഗളൂരു നോര്‍ത്ത് ഡിസിപി വിനായക് പാട്ടീലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പിലൂടെ പ്രതികളിലൊരാളായ രജത്തിനെ ബംഗാള്‍ […]

ബംഗളൂരു: പശ്ചിമ ബംഗാള്‍ സ്വദേശിനിയെ ബംഗളൂരുവിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ദേശീയ നീന്തല്‍ താരങ്ങളായ നാല് പേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ രജത്, ശിവരന്‍, ദേവ് സരോയി, യോഗേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിഞ്ഞത്. സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതി ബംഗളൂരുവിലെ സഞ്ജയ്‌നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബംഗളൂരു നോര്‍ത്ത് ഡിസിപി വിനായക് പാട്ടീലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പിലൂടെ പ്രതികളിലൊരാളായ രജത്തിനെ ബംഗാള്‍ യുവതി പരിചയപ്പെടുകയും തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. രജത്ത് ബംഗളൂരുവില്‍ താന്‍ താമസിക്കുന്ന വീട്ടിലേക്ക് അത്താഴത്തിനായി യുവതിയെ ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്ന് രജത്തിന്റെ താമസസ്ഥലത്തെത്തിയ തന്നെ രജത്തും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അറസ്റ്റിലായ നാല് പ്രതികളെയും കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it