കാപ്പ കേസില്‍ പ്രതിയായ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍
കാസര്‍കോട്: കാപ്പ കേസില്‍ പ്രതിയായ യുവാവിനെ ബന്ധുവീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാല് പേരെ കൂടി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കുഡ്ലു വിവേകാനന്ദ നഗറിലെ പി.എം സന്ദീപ് എന്ന ചന്തു (23), ആര്‍.ഡി നഗറിലെ അജയ്കുമാര്‍ എന്ന തേജു (26), മീപ്പുഗിരിയിലെ ലോകേഷ് (26), ഗ്വാളിമുഖ ഭജന മന്ദിരത്തിന് സമീപത്തെ ശ്രീകുമാര്‍ എന്ന ശ്രീഹരി (25) എന്നിവരെയാണ് ഞായറാഴ്ച്ച ഉച്ചയോടെ കുമ്പള അനന്തപുരിക്ക് സമീപത്ത് വെച്ച് കാസര്‍കോട് സിഐ പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. […]

കാസര്‍കോട്: കാപ്പ കേസില്‍ പ്രതിയായ യുവാവിനെ ബന്ധുവീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാല് പേരെ കൂടി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കുഡ്ലു വിവേകാനന്ദ നഗറിലെ പി.എം സന്ദീപ് എന്ന ചന്തു (23), ആര്‍.ഡി നഗറിലെ അജയ്കുമാര്‍ എന്ന തേജു (26), മീപ്പുഗിരിയിലെ ലോകേഷ് (26), ഗ്വാളിമുഖ ഭജന മന്ദിരത്തിന് സമീപത്തെ ശ്രീകുമാര്‍ എന്ന ശ്രീഹരി (25) എന്നിവരെയാണ് ഞായറാഴ്ച്ച ഉച്ചയോടെ കുമ്പള അനന്തപുരിക്ക് സമീപത്ത് വെച്ച് കാസര്‍കോട് സിഐ പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12.30ഓടെ മന്നിപ്പാടിയിലെ ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് കാപ്പ കേസിലെ പ്രതിയായ മന്നിപ്പാടിയിലെ ദീപക്കിന് കുത്തേറ്റത്. സംഭവത്തില്‍ ബന്ധുവായ സ്ത്രീയെയും അക്രമിച്ചിരുന്നു.
കേസില്‍ നേരത്തെ പാറക്കട്ട എ.ആര്‍ ക്യാമ്പിന് സമീപം താമസിക്കുന്ന എ.പുഷ്പരാജി(39)നെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളതെന്നും ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും സിഐ അറിയിച്ചു. നിരവധി കേസുകളില്‍ പ്രതിയായ ദീപക്കിനെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. എന്നാല്‍ നിര്‍ദേശം ലംഘിച്ച് നാട്ടിലെത്തിയതിന് ദീപക്കിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തിരുന്നു.