സ്‌കൂട്ടറില്‍ ഭാര്യക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പ്രവാസിയെ വെട്ടിയ കേസില്‍ നാലുപ്രതികള്‍ കൂടി റിമാണ്ടില്‍

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ ഭാര്യക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നാല് പ്രതികളെ കൂടി കോടതി റിമാണ്ട് ചെയ്തു. വാഴക്കോട്ടെ അജിത്(29), കാഞ്ഞങ്ങാട് മുത്തപ്പന്‍തറയിലെ മനുരാജ്(27), അനുരാജ്(34), മുക്കൂട്ടെ നിധീഷ്(29) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ത്രേട്ട്(ഒന്ന്) കോടതി റിമാണ്ട് ചെയ്തത്. കൊടവലം കൊമ്മട്ടയിലെ ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ഇവരെ ഇന്നലെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് പ്രതികളായ മാവുങ്കാല്‍ മേലടുക്കത്തെ പ്രശോഭ്, മൂലക്കണ്ടത്തെ ശ്യാംകുമാര്‍ എന്നിവരെ ഈയിടെ […]

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ ഭാര്യക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നാല് പ്രതികളെ കൂടി കോടതി റിമാണ്ട് ചെയ്തു. വാഴക്കോട്ടെ അജിത്(29), കാഞ്ഞങ്ങാട് മുത്തപ്പന്‍തറയിലെ മനുരാജ്(27), അനുരാജ്(34), മുക്കൂട്ടെ നിധീഷ്(29) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ത്രേട്ട്(ഒന്ന്) കോടതി റിമാണ്ട് ചെയ്തത്. കൊടവലം കൊമ്മട്ടയിലെ ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ഇവരെ ഇന്നലെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് പ്രതികളായ മാവുങ്കാല്‍ മേലടുക്കത്തെ പ്രശോഭ്, മൂലക്കണ്ടത്തെ ശ്യാംകുമാര്‍ എന്നിവരെ ഈയിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 11ന് സ്‌കൂട്ടറില്‍ ഭാര്യക്കൊപ്പം പോകുമ്പോള്‍ നെല്ലിത്തറയില്‍ വെച്ചാണ് ചന്ദ്രന് വെട്ടേറ്റത്. ഭാര്യ രമ്യക്കൊപ്പം കാഞ്ഞങ്ങാട്ട് നിന്ന് കൊടവലത്തേക്ക് പോകുകയായിരുന്നു ചന്ദ്രന്‍. ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ചന്ദ്രനെ തടഞ്ഞുനിര്‍ത്തുകയും വടിവാള്‍ കൊണ്ട് കാലിന് വെട്ടുകയുമായിരുന്നു.

Related Articles
Next Story
Share it