യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ സൂറത്കലില്‍ വസ്ത്രവ്യാപാരിയെ മുഖം മൂടി സംഘം വെട്ടിക്കൊന്നു; നാലിടങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു
മംഗളൂരു: സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ചാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ മംഗളൂരുവിനടുത്ത സൂറത്കലില്‍ വസ്ത്രവ്യാപാരിയെ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കല്‍ മംഗല്‍പേട്ട് സ്വദേശി ഫാസില്‍ (24) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം സൂറത്ത്കല്ലിലെ വസ്ത്രസ്ഥാപനത്തിന് പുറത്ത് പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിനെ മുഖം മൂടി ധരിച്ചെത്തിയ നാലംഗസംഘം കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദക്ഷിണകന്നഡ ജില്ലയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടുമൊരു കൊലപാതകം നടന്നത്. […]

മംഗളൂരു: സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ചാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ മംഗളൂരുവിനടുത്ത സൂറത്കലില്‍ വസ്ത്രവ്യാപാരിയെ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കല്‍ മംഗല്‍പേട്ട് സ്വദേശി ഫാസില്‍ (24) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം സൂറത്ത്കല്ലിലെ വസ്ത്രസ്ഥാപനത്തിന് പുറത്ത് പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിനെ മുഖം മൂടി ധരിച്ചെത്തിയ നാലംഗസംഘം കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദക്ഷിണകന്നഡ ജില്ലയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടുമൊരു കൊലപാതകം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. ജൂലൈ 27ന് രാത്രി ബെല്ലാരെയില്‍ പ്രവീണ്‍ കുമാര്‍ നെട്ടാരു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദക്ഷിണകന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പനമ്പൂര്‍, ബജ്‌പെ, മുല്‍ക്കി, സൂറത്ത്കല്‍ എന്നിവിടങ്ങളിലും പരിസരങ്ങളിലും ജൂലൈ 30 അര്‍ദ്ധരാത്രി വരെ സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.