മിയാപ്പദവില്‍ ഡ്രൈവര്‍മാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറിയുമായി കടന്നുകളഞ്ഞ നാലുപേര്‍ അറസ്റ്റില്‍; തോക്കും തിരകളും കണ്ടെത്തി

മഞ്ചേശ്വരം: മിയാപ്പദവില്‍ ആറംഗസംഘം രണ്ട് ലോറികള്‍ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഡ്രൈവര്‍മാരെ താഴെ ഇറക്കിയ ശേഷം പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന് ലോറികളുമായി കടന്നു. വിവരമറിഞ്ഞ് എത്തിയ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ലോറികള്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെയും തോക്ക് ചൂണ്ടി. രക്ഷപ്പെടാന്‍ ശ്രമിച്ച 4 പ്രതികളെ അതിസാഹസികമായി പൊലീസ് പിടികൂടി. ചികൂര്‍പാതയിലെ മുഹമ്മദ് സഫ്‌വാന്‍ (22), മുംബൈയിലെ രാകേഷ് കിഷോര്‍ (30), പൈവളിഗെ കളായിലെ സഹാഫ് […]

മഞ്ചേശ്വരം: മിയാപ്പദവില്‍ ആറംഗസംഘം രണ്ട് ലോറികള്‍ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഡ്രൈവര്‍മാരെ താഴെ ഇറക്കിയ ശേഷം പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന് ലോറികളുമായി കടന്നു. വിവരമറിഞ്ഞ് എത്തിയ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ലോറികള്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെയും തോക്ക് ചൂണ്ടി. രക്ഷപ്പെടാന്‍ ശ്രമിച്ച 4 പ്രതികളെ അതിസാഹസികമായി പൊലീസ് പിടികൂടി. ചികൂര്‍പാതയിലെ മുഹമ്മദ് സഫ്‌വാന്‍ (22), മുംബൈയിലെ രാകേഷ് കിഷോര്‍ (30), പൈവളിഗെ കളായിലെ സഹാഫ് (22), സോങ്കാലിലെ ഹൈദര്‍ അലി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട രണ്ട് പ്രതികള്‍ക്ക് വേണ്ടി വ്യാപകമായ അന്വേഷണം നടത്തിവരികയാണ്. 25 കേസുകളിലെ പ്രതിയും അടുത്തിടെ കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറിങ്ങിയ മിയാപ്പദവിലെ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലായിരുന്നു ഗുണ്ടാ വിളയാട്ടം നടന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരില്‍ നിന്ന് തോക്കും നാല് തിരകളും കാറും കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 6 മണിയോടെ മിയാപ്പദവ് ബജങ്കളയിലാണ് സംഭവം.

Related Articles
Next Story
Share it