ബെല്‍ത്തങ്ങാടിയില്‍ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ നാലംഗസംഘം അറസ്റ്റില്‍; കുട്ടിയെ പൊലീസ് മോചിപ്പിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടിയിലെ ഉജൈറില്‍ നിന്ന് എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യ സ്വദേശി ഗംഗാധര്‍, കോമല്‍, മഞ്ജുനാഥ്, മഹേഷ് എന്നിവരെയാണ് കോലാര്‍ പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡിയുടെ നിര്‍ദേശപ്രകാരം മംഗളൂരു പൊലീസിലെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകാന്‍ സംഘത്തിന് സഹായം നല്‍കിയതിനാണ് മഞ്ജുനാഥിനെ കേസില്‍ പ്രതി ചേര്‍ത്തത്. വ്യാഴാഴ്ച വൈകിട്ടാണ് ഉജൈറിലെ കളിസ്ഥലത്തുനിന്ന് അനുഭവ് എന്ന എട്ടുവയസുകാരനെ വെളുത്ത ഇന്‍ഡിക്ക കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നാലെ സംഘം അനുഭവിന്റെ അമ്മ സരിയയെ […]

മംഗളൂരു: ബെല്‍ത്തങ്ങാടിയിലെ ഉജൈറില്‍ നിന്ന് എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യ സ്വദേശി ഗംഗാധര്‍, കോമല്‍, മഞ്ജുനാഥ്, മഹേഷ് എന്നിവരെയാണ് കോലാര്‍ പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡിയുടെ നിര്‍ദേശപ്രകാരം മംഗളൂരു പൊലീസിലെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകാന്‍ സംഘത്തിന് സഹായം നല്‍കിയതിനാണ് മഞ്ജുനാഥിനെ കേസില്‍ പ്രതി ചേര്‍ത്തത്. വ്യാഴാഴ്ച വൈകിട്ടാണ് ഉജൈറിലെ കളിസ്ഥലത്തുനിന്ന് അനുഭവ് എന്ന എട്ടുവയസുകാരനെ വെളുത്ത ഇന്‍ഡിക്ക കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നാലെ സംഘം അനുഭവിന്റെ അമ്മ സരിയയെ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യം വേണമെന്നാവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ മുത്തച്ഛനും വിമുക്തഭടനുമായ ശിവന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ കോലാര്‍ ജില്ലയിലെ മാലൂര്‍ താലൂക്കലുള്ള കൂര്‍ണ ഹൊസഹള്ളിയിലെ മഞ്ജുനാഥിന്റെ വീട്ടില്‍ പാര്‍പ്പിച്ചതായി പൊലീസ് കണ്ടെത്തി. പൊലീസ് എത്തുമെന്നറിഞ്ഞതോടെ സംഘം ഈ വീട്ടില്‍ നിന്ന കടന്നുകളയുകയായിരുന്നു. കുട്ടിയെ പൊലീസ് മോചിപ്പിച്ച് സുരക്ഷിതമായി വീട്ടിലെത്തിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

Related Articles
Next Story
Share it