ബംഗളൂരുവില്‍ കാറിന് പിറകില്‍ ലോറിയിടിച്ച് യുവതികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ കാറിന് പിറകില്‍ ലോറിയിടിച്ച് യുവതികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. ബംഗളൂരു കുമാരസ്വാമി ലേഔട്ട് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം. കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ ശില്‍പ, പാലക്കാട് സ്വദേശി അപര്‍ണ എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ ലോറിയിടിക്കുകയായിരുന്നു. കാര്‍ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു. മറ്റു രണ്ട് […]

ബംഗളൂരു: ബംഗളൂരുവില്‍ കാറിന് പിറകില്‍ ലോറിയിടിച്ച് യുവതികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു.
ബംഗളൂരു കുമാരസ്വാമി ലേഔട്ട് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം. കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ ശില്‍പ, പാലക്കാട് സ്വദേശി അപര്‍ണ എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ ലോറിയിടിക്കുകയായിരുന്നു. കാര്‍ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു. മറ്റു രണ്ട് കാറുകളിലായി യാത്ര ചെയ്തിരുന്ന നാലുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കുമാരസ്വാമി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് കൂട്ട വാഹനാപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് റോഡില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു.

Related Articles
Next Story
Share it