ചെറുവത്തൂര്‍ ഞാണങ്കൈ വളവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കെ വളവില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയടിച്ചു നാല്‌പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ലോറി ഡ്രൈവര്‍ രാജേഷ് കാബിനില്‍ കുടുങ്ങി. കണ്ണൂര്‍ ഭാഗത്തു നിന്നു കാഞ്ഞങ്ങാടു ഭാഗത്തേക്കു വരികയായിരുന്ന ബസും മദ്ധ്യപ്രദേശ് നിന്നു കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയടിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ രാജേഷിനെ തൃക്കരിപ്പൂരില്‍ നിന്നു സ്റ്റേഷന്‍ ഓഫീസര്‍ ശ്രീനാഥിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. മറ്റുള്ളവരെ നാട്ടുകാരും പൊലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി […]

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കെ വളവില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയടിച്ചു നാല്‌പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ലോറി ഡ്രൈവര്‍ രാജേഷ് കാബിനില്‍ കുടുങ്ങി. കണ്ണൂര്‍ ഭാഗത്തു നിന്നു കാഞ്ഞങ്ങാടു ഭാഗത്തേക്കു വരികയായിരുന്ന ബസും മദ്ധ്യപ്രദേശ് നിന്നു കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയടിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ രാജേഷിനെ തൃക്കരിപ്പൂരില്‍ നിന്നു സ്റ്റേഷന്‍ ഓഫീസര്‍ ശ്രീനാഥിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്.
മറ്റുള്ളവരെ നാട്ടുകാരും പൊലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി ആസ്പത്രിയിലേക്കു മാറ്റി.
ദേശീയ പാതയില്‍ ഗതാഗത തടസമുണ്ടായതിനെത്തുടര്‍ന്ന് പടുവളം തോട്ടം ഗെയിറ്റിനു സമീപത്തെ റോഡു വഴിയാണ് വാഹനങ്ങളെ തിരിച്ചു വിട്ടു.

Related Articles
Next Story
Share it