പുത്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ നാല് പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തി; അധ്യാപിക തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു

പുത്തൂര്‍: പുത്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ നാല് പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയതിനെ ചൊല്ലി കോളേജില്‍ സംഘര്‍ഷാവസ്ഥ. പെണ്‍കുട്ടികളെ അധ്യാപിക തടഞ്ഞതാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. അധ്യാപിക തടഞ്ഞതോടെ വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചു. തിങ്കളാഴ്ചയാണ് സംഭവം. ബിഎസ്‌സി പരീക്ഷ തുടങ്ങാനിരിക്കെ ഹിജാബ് ധരിച്ച നാല് പെണ്‍കുട്ടികള്‍ പരീക്ഷാ മുറിയിലേക്ക് കയറുകയായിരുന്നു. ഹിജാബ് വിലക്ക് ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്നും ശിരോവസ്ത്രം മാറ്റി കാലാസ് മുറിയില്‍ കയറിയാല്‍ മതിയെന്നും പറഞ്ഞ് അധ്യാപിക ഇവരെ തടയുകയായിരുന്നു. ഇതോടെ പെണ്‍കുട്ടികളില്‍ ഒരാള്‍ ഹിജാബ് അഴിച്ചുമാറ്റി പരീക്ഷയെഴുതി. മറ്റു […]

പുത്തൂര്‍: പുത്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ നാല് പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയതിനെ ചൊല്ലി കോളേജില്‍ സംഘര്‍ഷാവസ്ഥ. പെണ്‍കുട്ടികളെ അധ്യാപിക തടഞ്ഞതാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. അധ്യാപിക തടഞ്ഞതോടെ വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചു. തിങ്കളാഴ്ചയാണ് സംഭവം.
ബിഎസ്‌സി പരീക്ഷ തുടങ്ങാനിരിക്കെ ഹിജാബ് ധരിച്ച നാല് പെണ്‍കുട്ടികള്‍ പരീക്ഷാ മുറിയിലേക്ക് കയറുകയായിരുന്നു. ഹിജാബ് വിലക്ക് ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്നും ശിരോവസ്ത്രം മാറ്റി കാലാസ് മുറിയില്‍ കയറിയാല്‍ മതിയെന്നും പറഞ്ഞ് അധ്യാപിക ഇവരെ തടയുകയായിരുന്നു. ഇതോടെ പെണ്‍കുട്ടികളില്‍ ഒരാള്‍ ഹിജാബ് അഴിച്ചുമാറ്റി പരീക്ഷയെഴുതി. മറ്റു മൂന്നുപേരും പരീക്ഷ ബഹിഷ്‌കരിച്ചു. ഇതോടെ പെണ്‍കുട്ടികളെ പിന്തുണച്ച് ചില വിദ്യാര്‍ഥികള്‍ കോളേജ് പരിസരത്ത് മുദ്രാവാക്യം വിളിച്ചു. പ്രിന്‍സിപ്പലിന്റെ അഭാവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ കോളേജിന്റെ പ്രവേശന കവാടത്തിന് സമീപം തടിച്ചുകൂടി. പൊലീസെത്തിയതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

Related Articles
Next Story
Share it