ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ നാല് പ്രതികള്‍; റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീനെ കൂടുതല്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും, എം.എല്‍.എയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റിമാണ്ട് റിപ്പോര്‍ട്ടില്‍ നാല് പ്രതികള്‍. ഫാഷന്‍ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍ ഒന്നാംപ്രതിയും ജ്വല്ലറിയുടെ ചെയര്‍മാനായ എം.സി ഖമറുദ്ദീന്‍ രണ്ടാം പ്രതിയുമാണ്. പൂക്കോയ തങ്ങളുടെ മകനും ഫാഷന്‍ ഗോള്‍ഡിന്റെ ഡയറക്ടറുമായ ഹാഷിം മൂന്നാം പ്രതിയും ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് നാലാം പ്രതിയുമാണ്. ശനിയാഴ്ച വൈകിട്ടോടെയാണ് എം.സി. ഖമറുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കാസര്‍കോട് എസ്.പി ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഖമറുദ്ദീന്റെ അറസ്റ്റ് […]

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റിമാണ്ട് റിപ്പോര്‍ട്ടില്‍ നാല് പ്രതികള്‍. ഫാഷന്‍ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍ ഒന്നാംപ്രതിയും ജ്വല്ലറിയുടെ ചെയര്‍മാനായ എം.സി ഖമറുദ്ദീന്‍ രണ്ടാം പ്രതിയുമാണ്. പൂക്കോയ തങ്ങളുടെ മകനും ഫാഷന്‍ ഗോള്‍ഡിന്റെ ഡയറക്ടറുമായ ഹാഷിം മൂന്നാം പ്രതിയും ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് നാലാം പ്രതിയുമാണ്.
ശനിയാഴ്ച വൈകിട്ടോടെയാണ് എം.സി. ഖമറുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കാസര്‍കോട് എസ്.പി ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി 150 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് എം.സി ഖമറുദ്ദീനും പൂക്കോയ തങ്ങളും അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണമെങ്കിലും പൊലീസിലും ക്രൈംബ്രാഞ്ചിലുമായി പരാതി നല്‍കിയത് നൂറിലേറെ പേര്‍ മാത്രമാണ്. എം.സി ഖമറുദ്ദീനെ കോടതി റിമാണ്ട് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ഖമറുദ്ദീനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണസംഘം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഖമറുദ്ദീന്‍ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

Related Articles
Next Story
Share it