കാല്‍ കോടി രൂപ വേണം; ആയിഷയുടെ കരള്‍ മാറ്റാന്‍ നാട് കനിയണം

കാഞ്ഞങ്ങാട്: കരള്‍ രോഗത്താല്‍ ദുരിതത്തില്‍ കഴിയുന്ന മാലോം സ്വദേശിനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുമനസുകള്‍ കനിയണം. ആയിഷ യൂസുഫ്(61) ആണ് കരള്‍ മാറ്റ ശസ്ത്ര ക്രിയയ്ക്ക് വഴിയില്ലാതെ പ്രയാസത്തില്‍ കഴിയുന്നത്. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് 25 ലക്ഷം രൂപയാണ് വേണ്ടത്.ആയിഷയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ നാട്ടുകാര്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കരള്‍ പകുത്ത് നല്‍കാന്‍ മകള്‍ തയാറാണ്.രോഗാവസ്ഥ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ഉടന്‍ കരള്‍ മാറ്റി വെച്ചില്ലെങ്കില്‍ ചിലപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്നാണ് ആലുവ രാജഗിരി ഹോസ്പിറ്റലിലെ […]

കാഞ്ഞങ്ങാട്: കരള്‍ രോഗത്താല്‍ ദുരിതത്തില്‍ കഴിയുന്ന മാലോം സ്വദേശിനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുമനസുകള്‍ കനിയണം. ആയിഷ യൂസുഫ്(61) ആണ് കരള്‍ മാറ്റ ശസ്ത്ര ക്രിയയ്ക്ക് വഴിയില്ലാതെ പ്രയാസത്തില്‍ കഴിയുന്നത്. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് 25 ലക്ഷം രൂപയാണ് വേണ്ടത്.
ആയിഷയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ നാട്ടുകാര്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കരള്‍ പകുത്ത് നല്‍കാന്‍ മകള്‍ തയാറാണ്.രോഗാവസ്ഥ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ഉടന്‍ കരള്‍ മാറ്റി വെച്ചില്ലെങ്കില്‍ ചിലപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്നാണ് ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. ആയിഷയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാന ശ്രമത്തിലാണ് ചികിത്സ കമ്മിറ്റിയും നാട്ടുകാരും.
ജീവകാരുണ്യ പ്രവര്‍ത്തകന്‍ അമന്‍ഷാന്‍ തലശേരിയും ഒരു വീഡിയോ തയാറാക്കി സഹായിക്കാനെത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അമര്‍ഷാന്‍ എന്ന പേജിലുള്ള വിഡിയോ പ്രചരിപ്പിച്ച് സഹകരി ക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 9744687020, 9526868840-ഗൂഗിള്‍ പേ അക്കൗണ്ടുകള്‍). ബാങ്ക് അക്കൗണ്ട് നമ്പര്‍-19130100073976-ഐ.എഫ്.എസ്.സി-എഫ്.ആര്‍.ഡി.എല്‍ 0001913 പത്ര സമ്മേളനത്തില്‍ അമര്‍ഷാന്‍ തലശ്ശേരി, ഷക്കീന ബഷീര്‍, അജാനൂര്‍ പഞ്ചായത്തംഗങ്ങളായ സിന്ധു ബാബു, ഹാജിറ സലാം, ഭാരവാഹികളായ അബ്ദുല്‍ റഹ്മാന്‍,ഫസല്‍ റഹ്മാന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it