നെല്ലിക്കുന്നിലെ കുടുംബത്തെ തളര്‍ത്തി അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ നാല് സഹോദരങ്ങളുടെ മരണം

കാസര്‍കോട്: നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ പള്ളിക്ക് സമീപം താമസിക്കുന്ന മമ്മു എന്ന മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു. ഇന്നലെ രാവിലെ ഭക്ഷണം കഴിച്ച് വിശ്രമിക്കവേ അസ്വസ്ഥത അനുഭപ്പെട്ടതിനെ തുടര്‍ന്നു കിടക്കുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. വര്‍ഷങ്ങളായി ശ്വാസ കോശ സംബന്ധമായ അസുഖമുണ്ടായിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ അനുജന്‍ അബ്ദുല്‍ റഹ്‌മാന്‍ രണ്ടാഴ്ചമുമ്പാണ് മരണപ്പെട്ടത്. ജ്യേഷ്ഠന്‍ ഹസൈനാര്‍ അഞ്ച് മാസം മുമ്പും സഹോദരി മറിയ നാല് മാസം മുമ്പും മരണപ്പെട്ടിരുന്നു. സഹോദരങ്ങള്‍ മരണപ്പെട്ട വേദനകള്‍ വിട്ടു മാറുന്നതിനു മുമ്പേയായിരുന്നു മറ്റൊരു മരണം […]

കാസര്‍കോട്: നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ പള്ളിക്ക് സമീപം താമസിക്കുന്ന മമ്മു എന്ന മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു. ഇന്നലെ രാവിലെ ഭക്ഷണം കഴിച്ച് വിശ്രമിക്കവേ അസ്വസ്ഥത അനുഭപ്പെട്ടതിനെ തുടര്‍ന്നു കിടക്കുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. വര്‍ഷങ്ങളായി ശ്വാസ കോശ സംബന്ധമായ അസുഖമുണ്ടായിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ അനുജന്‍ അബ്ദുല്‍ റഹ്‌മാന്‍ രണ്ടാഴ്ചമുമ്പാണ് മരണപ്പെട്ടത്. ജ്യേഷ്ഠന്‍ ഹസൈനാര്‍ അഞ്ച് മാസം മുമ്പും സഹോദരി മറിയ നാല് മാസം മുമ്പും മരണപ്പെട്ടിരുന്നു. സഹോദരങ്ങള്‍ മരണപ്പെട്ട വേദനകള്‍ വിട്ടു മാറുന്നതിനു മുമ്പേയായിരുന്നു മറ്റൊരു മരണം കൂടി കുടുംബത്തിലുണ്ടായത്. ഭാര്യ:സാഹിറ. മക്കള്‍: ഇസ്മായില്‍, ഇല്യാസ്, സക്കീര്‍, ഫാത്തിമ, ഖജീജ. മരുമക്കള്‍: റംസീന, ഷാന, ലത്തീഫ്, ഉബൈദ്. സഹോദരങ്ങള്‍:പരേതനായ ഹസൈനാര്‍, പരേതനായ അബ്ദുല്‍ റഹ്‌മാന്‍, ഇബ്രാഹിം, ഫാത്തിമ, ഹവ്വാബി, പരേതയായ മറിയ.

Related Articles
Next Story
Share it