അശ്രദ്ധയോടെ കാറോടിച്ചതിനെ ചോദ്യം ചെയ്ത ആളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; ഭാര്യക്കും ക്രൂരമര്‍ദ്ദനം

തലപ്പാടി: അശ്രദ്ധയോടെ കാറോടിച്ചതിനെ ചോദ്യം ചെയ്ത ആളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഉള്ളാളിലെ സ്റ്റീവന്‍ ഡിസൂസ (40), ഭാര്യ വീണ ഡിസൂസ (30) എന്നിവരാണ് അക്രമത്തിനിരയായത്. അയല്‍വാസികളായ പ്രകാശ് ഡിസൂസ, മധുജീവന്‍ ഡിസൂസ, ഭാര്യ കീര്‍ത്തി ഡിസൂസ, ചേതന്‍ ഡിസൂസ എന്നിവര്‍ വടികൊണ്ട് തങ്ങളെ അടിച്ചുപരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഉള്ളാളിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദമ്പതികള്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് തൊക്കോട്ട് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികള്‍ അയല്‍വാസികള്‍ അശ്രദ്ധയോടെ കാറോടിക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ നാലുപേരും […]

തലപ്പാടി: അശ്രദ്ധയോടെ കാറോടിച്ചതിനെ ചോദ്യം ചെയ്ത ആളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.
ഉള്ളാളിലെ സ്റ്റീവന്‍ ഡിസൂസ (40), ഭാര്യ വീണ ഡിസൂസ (30) എന്നിവരാണ് അക്രമത്തിനിരയായത്. അയല്‍വാസികളായ പ്രകാശ് ഡിസൂസ, മധുജീവന്‍ ഡിസൂസ, ഭാര്യ കീര്‍ത്തി ഡിസൂസ, ചേതന്‍ ഡിസൂസ എന്നിവര്‍ വടികൊണ്ട് തങ്ങളെ അടിച്ചുപരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഉള്ളാളിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദമ്പതികള്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് തൊക്കോട്ട് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികള്‍ അയല്‍വാസികള്‍ അശ്രദ്ധയോടെ കാറോടിക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ നാലുപേരും മരവടി കൊണ്ട് സ്റ്റീവനെയും വീണയെയും തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. സംഭവത്തില്‍ ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it