കാറില്‍ കടത്തിയ 10 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റില്‍
ആദൂര്‍: കാറില്‍ കടത്തിയ 10 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി നാലുപേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ സമീര്‍, ഷെയ്ഖ് അബ്ദുല്‍ നൗഷാദ്, ഷാഫി, ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ധിഖ് എന്നിവരെയാണ് കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് സി.ഐക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസും പൊലീസും പരിശോധന നടത്തുകയായിരുന്നു. ആദൂര്‍ കുണ്ടാറില്‍ വാഹനപരിശോധന നടത്തുന്നതിനിടെ ഇന്നലെ രാത്രി 8 മണിയോടെയാണ് എം.ഡി. എം.എയുമായി വരികയായിരുന്ന കാര്‍ തടഞ്ഞതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. 10 […]

ആദൂര്‍: കാറില്‍ കടത്തിയ 10 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി നാലുപേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ സമീര്‍, ഷെയ്ഖ് അബ്ദുല്‍ നൗഷാദ്, ഷാഫി, ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ധിഖ് എന്നിവരെയാണ് കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് സി.ഐക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസും പൊലീസും പരിശോധന നടത്തുകയായിരുന്നു. ആദൂര്‍ കുണ്ടാറില്‍ വാഹനപരിശോധന നടത്തുന്നതിനിടെ ഇന്നലെ രാത്രി 8 മണിയോടെയാണ് എം.ഡി. എം.എയുമായി വരികയായിരുന്ന കാര്‍ തടഞ്ഞതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. 10 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം മയക്കുമരുന്ന് കാറിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കാറും മയക്കുമരുന്നും കസ്റ്റഡിയിലെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വില്‍പ്പനക്കായാണ് എം.ഡി.എം.എ കടത്തിക്കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എക്‌സൈസ് വ്യക്തമാക്കി. എം.ഡി.എം. എ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആദൂര്‍ ഇന്‍സ്പെക്ടര്‍ എ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ പരിശോധനക്കിറങ്ങിയിരുന്നു. റിറ്റ്സ് കാറില്‍ കാസര്‍കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്നറിഞ്ഞ് ഈ കാറിനെ കര്‍ണാടകയില്‍ നിന്ന് പൊലീസ് പിന്തുടര്‍ന്നിരുന്നു. പൊലീസാണെന്ന് അറിയാതിരിക്കാന്‍ രണ്ട് കാറുകളിലായിരുന്നു ഇവരെ പിന്തുടര്‍ന്നത്. അതിനിടെ മയക്കുമരുന്ന് കടത്തുകാര്‍ സഞ്ചരിച്ച കാര്‍ ആദൂര്‍ പൊലീസ് സ്റ്റേഷന് സമീപം പടിയത്തടുക്കയില്‍ എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറുകള്‍ കുറുകെയിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ജീപ്പെത്തി കുറുകെയിടുകയും സംഘത്തെ എക്‌സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ആദൂര്‍ പൊലീസ് പറയുന്നു.