മംഗളൂരു കദ്രിപാര്‍ക്കിലെത്തിയ മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് നേരെ സദാചാരഗുണ്ടാ അക്രമണം; നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു കദ്രി പാര്‍ക്കിലെത്തിയ മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. സംഭവത്തില്‍ കേസെടുത്ത കദ്രി പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.കഡബയിലെ യശ്വിത്ത്, ചിക്കമംഗളൂരു സ്വദേശി ശരത്, ആലപെയിലെ ധീരജ്, ബണ്ട്വാളിലെ അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും ഒരു സംഘടനയിലെ അംഗങ്ങളാണെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് വടക്കന്‍ കര്‍ണാടക സ്വദേശികളായ ദമ്പതികളെ സംഘം ചേര്‍ന്ന് അക്രമിച്ചത്. പ്രതികളെ കോടതി റിമാണ്ട് ചെയ്തു.

മംഗളൂരു: മംഗളൂരു കദ്രി പാര്‍ക്കിലെത്തിയ മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. സംഭവത്തില്‍ കേസെടുത്ത കദ്രി പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.
കഡബയിലെ യശ്വിത്ത്, ചിക്കമംഗളൂരു സ്വദേശി ശരത്, ആലപെയിലെ ധീരജ്, ബണ്ട്വാളിലെ അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും ഒരു സംഘടനയിലെ അംഗങ്ങളാണെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് വടക്കന്‍ കര്‍ണാടക സ്വദേശികളായ ദമ്പതികളെ സംഘം ചേര്‍ന്ന് അക്രമിച്ചത്. പ്രതികളെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it