വിവിധ കേസുകളില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരെ പിടികൂടാന്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: വിവിധ കേസുകളില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരെ പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ നാലുപേരെ പിടികൂടി. കഞ്ചാവ് കേസില്‍ പ്രതിയായ മഞ്ചേശ്വരം ഉദ്യാവറിലെ ഹത്തീമുദ്ദീന്‍ (24), കുടുംബകോടതിയില്‍ വാറണ്ടുള്ള മഞ്ചേശ്വരത്തെ കൃഷ്ണ കളാല്‍ (43), വധശ്രമക്കേസില്‍ പ്രതിയായ കുഞ്ചത്തൂര്‍ മാഡയിലെ സനോഹര്‍ (23), ആയുധം കൈവശം വെച്ച കേസില്‍ പ്രതിയായ പൈവളിഗെ ബായാര്‍ പദവിലെ അബൂബക്കര്‍ സിദ്ദീഖ് (28) […]

കാസര്‍കോട്: വിവിധ കേസുകളില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരെ പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ നാലുപേരെ പിടികൂടി. കഞ്ചാവ് കേസില്‍ പ്രതിയായ മഞ്ചേശ്വരം ഉദ്യാവറിലെ ഹത്തീമുദ്ദീന്‍ (24), കുടുംബകോടതിയില്‍ വാറണ്ടുള്ള മഞ്ചേശ്വരത്തെ കൃഷ്ണ കളാല്‍ (43), വധശ്രമക്കേസില്‍ പ്രതിയായ കുഞ്ചത്തൂര്‍ മാഡയിലെ സനോഹര്‍ (23), ആയുധം കൈവശം വെച്ച കേസില്‍ പ്രതിയായ പൈവളിഗെ ബായാര്‍ പദവിലെ അബൂബക്കര്‍ സിദ്ദീഖ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം സി.ഐ കെ.പി ഷൈന്‍, കുമ്പള സി.ഐ പി. പ്രമോദ്, ആദൂര്‍ സി.ഐ വിശ്വംഭരന്‍ നായര്‍, മേല്‍പറമ്പ് എസ്.ഐ പത്മനാഭന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it