• #102645 (no title)
  • We are Under Maintenance
Friday, February 3, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കുന്താപുരത്ത് സുകുമാരക്കുറുപ്പ് മോഡല്‍ ക്രൂരകൊലപാതകം; കാര്‍ക്കള സ്വദേശി താന്‍ മരിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ മറ്റൊരാളെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തി, യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍

UD Desk by UD Desk
July 15, 2022
in LOCAL NEWS, MANGALORE
A A
0

മംഗളൂരു: കര്‍ണാടകയിലെ കുന്താപുരം ബൈന്തൂരില്‍ കേരളത്തിലെ സുകുമാരക്കുറുപ്പ് മോഡല്‍ ക്രൂരമായ കൊലപാതകം അരങ്ങേറി. കാര്‍ക്കള സ്വദേശി താന്‍ മരിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ മറ്റൊരാളെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തി. ബൈന്തൂര്‍ ഹെനുബെരുവില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. കേസില്‍ അന്വേഷണം നടത്തി പ്രതികളെ തിരിച്ചറിഞ്ഞ ബൈന്തൂര്‍ പൊലീസ് യുവതി ഉള്‍പ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കാര്‍ക്കള മാളയിലെ സദാനന്ദ ഷെരിഗാര്‍(54), കുറ്റകൃത്യത്തിന് സഹായിച്ച കാര്‍ക്കള സ്വദേശികളായ ശില്‍പ (34), സതീഷ് ആര്‍ ദേവാഡിഗ (40), നിത്യാനന്ദ് ദേവാഡിഗ (40) എന്നിവരെ യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജൂലൈ 18 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാര്‍ക്കള സ്വദേശിയായ കൊത്തുപണിക്കാരനായ ആനന്ദ ദേവാഡിഗയെ (55)യാണ് വാഹനത്തിന് തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. സദാനന്ദ ഷെരിഗാര്‍ തന്റെ സാമ്പത്തിക തട്ടിപ്പുകള്‍ മറയ്ക്കാന്‍ താന്‍ തന്നെ മരിച്ചുവെന്ന് തോന്നിപ്പിക്കുന്നതിനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി പെണ്‍സുഹൃത്തായ ശില്‍പയുടെ സഹായവും തേടി. ജൂലൈ 12ന് ഉച്ചയ്ക്ക് കാര്‍ക്കളയിലെ ഒരു ബാറില്‍വെച്ച് സദാനന്ദ ഷെരിഗറും ശില്‍പയും മദ്യപിക്കുകയും കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടാന്‍ തീരുമാനിക്കുകയും ചെയ്തു. ആനന്ദ ദേവാഡിഗയെ പരിചയപ്പെട്ട രണ്ടുപേരും തന്ത്രപൂര്‍വം ഇയാള്‍ക്ക് ഉറക്കഗുളിക നല്‍കി. തുടര്‍ന്ന് സദാനന്ദയുടെ കാറില്‍ കിടത്തിയ ശേഷം കാര്‍ ഓടിച്ച് അര്‍ധരാത്രി 12.30ഓടെ ബൈന്തൂരിലെത്തി. കാര്‍ ഹെനുബെരുവിലെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ സതീഷിനെയും നിത്യാനന്ദിനെയും വിളിച്ചുവരുത്തി. പിന്നീട് നാലുപേരും ചേര്‍ന്ന് ആനന്ദ ദേവാഡിഗ ഉറങ്ങിക്കിടന്ന കാറിന് തീകൊളുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. സദാനന്ദ നാടുവിടുകയും ചെയ്തു. സദാനന്ദയുടെ മൃതദേഹമാണ് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്നായിരുന്നു നാട്ടില്‍ പ്രചരിച്ച വാര്‍ത്ത. പൊലീസും ആദ്യം ഇത് വിശ്വസിച്ചിരുന്നു. പിന്നീടാണ് സദാനന്ദ മരിച്ചിട്ടില്ലെന്നും അയാള്‍ തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമുള്ളതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. സദാനന്ദയും ശില്‍പ്പയും ബൈന്തൂരിലെത്തിയതിന്റെ സിസിടിവി ദൃശ്യവും ശില്‍പ കാറില്‍ നിന്നിറങ്ങുന്ന ദൃശ്യവും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
ഒളിവില്‍ പോകാനായി ബംഗളൂരുവിലേക്ക് ബസില്‍ കയറിയ സദാനന്ദയും ശില്‍പയും അറ്റകുറ്റപ്പണിക്കായി ബസ് നിര്‍ത്തിയതിനാല്‍ മൂഡ്ബിദ്രിയില്‍ തിരിച്ചെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ കാര്‍ക്കളയിലേക്ക് ബസില്‍ എത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരു ദിവസം കൊണ്ട് കേസ് തെളിയിച്ച പൊലീസിന്റെ നടപടി പ്രശംസിക്കപ്പെട്ടു. ബൈന്തൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് കൈക്കിനിയുടെ നേതൃത്വത്തില്‍ ഉഡുപ്പി എസ്പി വിഷ്ണുവര്‍ധന്റെ നേതൃത്വത്തില്‍ പിഎസ്ഐ പവന്‍ നായക്, ഗംഗോളി പിഎസ്ഐ വിനയ് കോര്‍ലഹള്ളി, പൊലീസ് ഉദ്യോഗസ്ഥരായ നാഗേന്ദ്ര, മോഹന്‍, കൃഷ്ണ, ശ്രീധര്‍, ചന്ദ്ര ഗംഗോളി, ചന്ദ്രശേഖര്‍, സുജിത്ത്, ശ്രീനിവാസ്, ശാന്താറാം ഷെട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ShareTweetShare
Previous Post

എം.എ ഗഫൂറിന് കെ.എം.സി.സി സ്‌നേഹോപഹാരം നല്‍കി

Next Post

റോവര്‍ സ്‌കൗട്ട്‌സ് ദേശീയ കാര്‍ണിവല്‍; ജില്ലയില്‍ നിന്ന് മൂന്ന് പേര്‍

Related Posts

എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍

എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍

February 3, 2023
ഉപ്പളയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍

ഉപ്പളയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍

February 3, 2023
കാറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കേസെടുത്തു; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

കാറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കേസെടുത്തു; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

February 3, 2023
നീതുകൃഷ്ണ വധം; ഭര്‍ത്താവ് തിരുവനന്തപുരത്ത് പിടിയില്‍

നീതുകൃഷ്ണ വധം; ഭര്‍ത്താവ് തിരുവനന്തപുരത്ത് പിടിയില്‍

February 3, 2023
കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ എസ്.ഐ.യുടെ ചെവി കടിച്ച് മുറിച്ചു; പ്രതി അറസ്റ്റില്‍

കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ എസ്.ഐ.യുടെ ചെവി കടിച്ച് മുറിച്ചു; പ്രതി അറസ്റ്റില്‍

February 3, 2023
ബ്രഡ്‌മേക്കറില്‍ കടത്തുകയായിരുന്ന ഒരുകിലോ 300 ഗ്രാം സ്വര്‍ണ്ണവുമായി ചെങ്കള സ്വദേശി കസ്റ്റംസ് പിടിയില്‍

ബ്രഡ്‌മേക്കറില്‍ കടത്തുകയായിരുന്ന ഒരുകിലോ 300 ഗ്രാം സ്വര്‍ണ്ണവുമായി ചെങ്കള സ്വദേശി കസ്റ്റംസ് പിടിയില്‍

February 3, 2023
Next Post

റോവര്‍ സ്‌കൗട്ട്‌സ് ദേശീയ കാര്‍ണിവല്‍; ജില്ലയില്‍ നിന്ന് മൂന്ന് പേര്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS