കുന്താപുരത്ത് മൊബൈല്‍ഷോപ്പ് കുത്തിതുറന്ന് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍; പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍

കുന്താപുരം: ഉപ്പുണ്ട ഗ്രാമത്തിലെ മൂടുഗണപതി ക്ഷേത്രത്തിന് സമീപത്തെ കടയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ നാല് പേരെ ബൈന്തൂര്‍ പോലീസ് മൂന്ന് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തു. ഭട്കല്‍ മാവള്ളി സ്വദേശികളായ മുഹമ്മദ് ഇഫ്‌സല്‍ (27), മുഹമ്മദ് അസീം ഡോണ (20), മുഹമ്മദ് റാഫി (21), മുഹമ്മദ് റാഹിക്ക് (22) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണുകളും പ്രതികള്‍ സഞ്ചരിച്ച എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കാറും പോലീസ് കണ്ടെടുത്തു. പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയില്‍ […]

കുന്താപുരം: ഉപ്പുണ്ട ഗ്രാമത്തിലെ മൂടുഗണപതി ക്ഷേത്രത്തിന് സമീപത്തെ കടയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ നാല് പേരെ ബൈന്തൂര്‍ പോലീസ് മൂന്ന് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തു. ഭട്കല്‍ മാവള്ളി സ്വദേശികളായ മുഹമ്മദ് ഇഫ്‌സല്‍ (27), മുഹമ്മദ് അസീം ഡോണ (20), മുഹമ്മദ് റാഫി (21), മുഹമ്മദ് റാഹിക്ക് (22) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണുകളും പ്രതികള്‍ സഞ്ചരിച്ച എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കാറും പോലീസ് കണ്ടെടുത്തു. പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയില്‍ ജൂലൈ അഞ്ചിന് കടയുടെ ഷട്ടര്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. 3500 രൂപയും 25,000 രൂപ വിലവരുന്ന 17 കീപാഡ് മൊബൈല്‍ ഫോണുകളും 5,000 രൂപയുടെ പവര്‍ ബാങ്കുകളും ബ്ലൂടൂത്ത് ഉപകരണങ്ങളുമാണ് മോഷ്ടിച്ചത്.

Related Articles
Next Story
Share it