മംഗളൂരു നഗരത്തിലെ സമ്പന്നരെയും വ്യവസായികളെയും കൊള്ളയടിക്കാന്‍ പദ്ധതിയിട്ട നാലംഗസംഘം അറസ്റ്റില്‍

മംഗളൂരു: മംഗളൂരു നഗരത്തിലെ സമ്പന്നരെയും വ്യവസായികളെയും കൊള്ളയടിക്കാന്‍ പദ്ധതിയിട്ട നാല് പേരെ ബന്തര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുദ്രോളി സ്വദേശി അനീഷ് അഷ്‌റഫ് മായ (24), ബജ്‌പെയിലെ ഷെയ്ഖ് മുഹമ്മദ് ഹാരിസ് ജിഗര്‍ (32), കസബ ബെങ്കരയിലെ മുഹമ്മദ് കൈസ് (26), കുദ്രോളിയിലെ മുഹമ്മദ് കാമില്‍ (33) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ ചോട്ടുവും അബ്ദുള്‍ ഖാദറും ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മസ്ജിദിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ബന്തര്‍ […]

മംഗളൂരു: മംഗളൂരു നഗരത്തിലെ സമ്പന്നരെയും വ്യവസായികളെയും കൊള്ളയടിക്കാന്‍ പദ്ധതിയിട്ട നാല് പേരെ ബന്തര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുദ്രോളി സ്വദേശി അനീഷ് അഷ്‌റഫ് മായ (24), ബജ്‌പെയിലെ ഷെയ്ഖ് മുഹമ്മദ് ഹാരിസ് ജിഗര്‍ (32), കസബ ബെങ്കരയിലെ മുഹമ്മദ് കൈസ് (26), കുദ്രോളിയിലെ മുഹമ്മദ് കാമില്‍ (33) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ ചോട്ടുവും അബ്ദുള്‍ ഖാദറും ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മസ്ജിദിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ബന്തര്‍ പൊലീസ് പിടികൂടുകയായിരുന്നു. സംഘത്തില്‍ നിന്ന് മാരകായുധങ്ങള്‍ പിടികൂടി. രണ്ട് പേര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
പൊലീസ് പിടിയിലായവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കഞ്ചാവ് കഴിച്ചതായി സ്ഥിരീകരിച്ചു. ബന്തര്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it