മംഗളൂരുവില്‍ പൊലീസിനെ അക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു; മലയാളി യുവാവുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: പൊലീസുകാരെ അക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച നാലുപേരെ സിറ്റി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.വ്യത്യസ്ത ഇടങ്ങളില്‍ നിന്നാണ് നാലുപേര്‍ പിടിയിലായത്. കഴിഞ്ഞ ദിവസം പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മലയാളിയായ നാദിഷ് പി.എന്‍ (35), കസബ ബെംഗ്രെ സ്വദേശിയായ റിയാസ് (25) എന്നിവരെ അറസ്റ്റ് ചെയ്തു. നാലപ്പാട് കുന്നില്‍ ടവര്‍ അപ്പാര്‍ട്ട്‌മെന്റിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.മറ്റൊരു […]

മംഗളൂരു: പൊലീസുകാരെ അക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച നാലുപേരെ സിറ്റി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
വ്യത്യസ്ത ഇടങ്ങളില്‍ നിന്നാണ് നാലുപേര്‍ പിടിയിലായത്. കഴിഞ്ഞ ദിവസം പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മലയാളിയായ നാദിഷ് പി.എന്‍ (35), കസബ ബെംഗ്രെ സ്വദേശിയായ റിയാസ് (25) എന്നിവരെ അറസ്റ്റ് ചെയ്തു. നാലപ്പാട് കുന്നില്‍ ടവര്‍ അപ്പാര്‍ട്ട്‌മെന്റിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
മറ്റൊരു സംഭവത്തില്‍ റൊസാരിയോ റോഡിന് സമീപത്തെ കെട്ടിടത്തിന് പിന്നില്‍ കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന എം ഷമീര്‍, ബി അഹമ്മദ് അസീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിനെ തള്ളിയിടുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

Related Articles
Next Story
Share it