ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; എതിര്‍ത്തപ്പോള്‍ ക്രൂരമര്‍ദനവും, നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ കേസെടുത്ത പൊലീസ് ഹോംഗാര്‍ഡ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ്ചെയ്തു. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ സംഭവം നടന്നത് മാസങ്ങള്‍ക്ക് മുമ്പാണെങ്കിലും തിങ്കളാഴ്ചയാണ് തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ യാദ്ഗിര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ നിംഗരാജു (24), അയ്യപ്പ (23), ഭീമശങ്കര്‍ […]

മംഗളൂരു: ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ കേസെടുത്ത പൊലീസ് ഹോംഗാര്‍ഡ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ്ചെയ്തു. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ സംഭവം നടന്നത് മാസങ്ങള്‍ക്ക് മുമ്പാണെങ്കിലും തിങ്കളാഴ്ചയാണ് തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ യാദ്ഗിര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ നിംഗരാജു (24), അയ്യപ്പ (23), ഭീമശങ്കര്‍ (28), ശരണു (22) എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അയ്യപ്പ പെട്രോള്‍ പമ്പ് ജീവനക്കാരനും ഭീമശങ്കര്‍ തട്ടുകട ഉടമയും ശരണു ഒരു തെരുവ് കച്ചവടക്കാരനുമാണ്. നിംഗരാജു ഷഹാപുര പൊലീസ് സ്റ്റേഷനില്‍ ഡ്രൈവറായും ഹോംഗാര്‍ഡായും ജോലി ചെയ്യുന്നു. ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കന്യാകൊല്ലൂര്‍ റോഡിനടുത്തുള്ള കൃഷിയിടത്തിലെത്തിക്കുകയും അവിടെ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തെന്നാണ് പരാതിയില്‍പറയുന്നത്. ബലാത്സംഗം എതിര്‍ത്തപ്പോള്‍ യുവതിയെ സംഘം കരിമ്പുവടി കൊണ്ട് അടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഈ രംഗം സംഘത്തിലൊരാള്‍ ചിത്രീകരിച്ചു. ഈ വീഡിയോയാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. യുവതിയെ സംഘം പീഡിപ്പിക്കുന്നതും മര്‍ദിക്കുന്നതും വേദന സഹിക്കാനാകാതെ യുവതി നിലവിളിക്കുന്നതും ദൃശ്യത്തിലുണ്ട്. തന്റെയും നാലംഗസംഘത്തിന്റെയും നഗ്‌നദൃശ്യങ്ങള്‍ പ്രചരിക്കുന്നത് അറിഞ്ഞതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും അക്രമത്തിനുമാണ് പൊലീസ് കേസെടുത്തത്. അതീവ ഗുരുതരമായ കേസാണിതെന്നും 20 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും യാദ്ഗിര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് വേദമൂര്‍ത്തി പറഞ്ഞു.

Related Articles
Next Story
Share it