കല്ലക്കട്ടയിലെ അടച്ചിട്ട വീട്ടില്‍ നിന്ന് കണ്ടെത്തിയത് നാലര ക്വിന്റല്‍ പാന്‍ ഉല്‍പന്നങ്ങള്‍; പ്രതിക്കായി അന്വേഷണം

വിദ്യാനഗര്‍: രഹസ്യ വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കല്ലക്കട്ടയിലെ അടച്ചിട്ട വീട്ടില്‍ നിന്ന് കണ്ടെത്തിയത് 4.5 ക്വിന്റല്‍ പുകയില ഉല്‍പന്നങ്ങളാണ്. സംഭവത്തില്‍ വീട്ടുടമ ബദറുദ്ദീനെ പൊലീസ് അന്വേഷിച്ച് വരികയാണ്. വിദ്യാനഗര്‍ എസ്.ഐ എ ബാലേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങളും പൊടിച്ച പുകയില ഉല്‍പന്നങ്ങളും പിടിച്ചത്. 66ഓളം ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പാന്‍ഉല്‍പന്നങ്ങള്‍. പാന്‍ഉല്‍പന്നങ്ങള്‍ മൊത്തവിതരണം നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. മൂന്ന് ലക്ഷത്തിലധികം രൂപയുടെ പാന്‍ഉല്‍പന്നങ്ങളാണ് പിടിച്ചത്. മംഗളൂരുവില്‍ നിന്നാണ് […]

വിദ്യാനഗര്‍: രഹസ്യ വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കല്ലക്കട്ടയിലെ അടച്ചിട്ട വീട്ടില്‍ നിന്ന് കണ്ടെത്തിയത് 4.5 ക്വിന്റല്‍ പുകയില ഉല്‍പന്നങ്ങളാണ്. സംഭവത്തില്‍ വീട്ടുടമ ബദറുദ്ദീനെ പൊലീസ് അന്വേഷിച്ച് വരികയാണ്. വിദ്യാനഗര്‍ എസ്.ഐ എ ബാലേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങളും പൊടിച്ച പുകയില ഉല്‍പന്നങ്ങളും പിടിച്ചത്. 66ഓളം ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പാന്‍ഉല്‍പന്നങ്ങള്‍. പാന്‍ഉല്‍പന്നങ്ങള്‍ മൊത്തവിതരണം നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. മൂന്ന് ലക്ഷത്തിലധികം രൂപയുടെ പാന്‍ഉല്‍പന്നങ്ങളാണ് പിടിച്ചത്.
മംഗളൂരുവില്‍ നിന്നാണ് ഇവ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ വീട്ടില്‍ രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ എത്താറുണ്ടെന്നും പകല്‍ അടച്ചിട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it