കേരള ഹൈക്കോടതിയിലേക്ക് നാല് അഡീഷണല്‍ ജഡ്ജിമാരെ കൂടി നിയമിച്ചു
ന്യൂഡെല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് നാല് അഡീഷണല്‍ ജഡ്ജിമാരെ കൂടി നിയമിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ്, ഹൈക്കോടതി രജിസ്ട്രാര്‍ പി ജി അജിത് കുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി എസ് സുധ, കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സി കെ ജയചന്ദ്രന്‍ എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചത്. ഇതുസംബന്ധിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 41 ആയി. ഹൈക്കോടതി ആദ്യ വനിതാ റജിസ്ട്രാര്‍ ജനറലായ സോഫി തോമസ് മൂവാറ്റുപുഴ […]

ന്യൂഡെല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് നാല് അഡീഷണല്‍ ജഡ്ജിമാരെ കൂടി നിയമിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ്, ഹൈക്കോടതി രജിസ്ട്രാര്‍ പി ജി അജിത് കുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി എസ് സുധ, കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സി കെ ജയചന്ദ്രന്‍ എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചത്. ഇതുസംബന്ധിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 41 ആയി.
ഹൈക്കോടതി ആദ്യ വനിതാ റജിസ്ട്രാര്‍ ജനറലായ സോഫി തോമസ് മൂവാറ്റുപുഴ വാഴക്കുളം എലുവിച്ചിറ അന്തരിച്ച മാത്യു തോമസിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ടി വൈ പൗലോസാണ് ഭര്‍ത്താവ്. എറണാകുളം ഗവ. ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയ അവര്‍ 1987ലാണ് എന്റോള്‍ ചെയ്തത്.
തിരുവനന്തപുരം അമ്പലമുക്ക് എന്‍സിസി റോഡ് 'പ്രിയംവദ'യില്‍ എജീസ് ഓഫിസ് മുന്‍ ഉദ്യോഗസ്ഥന്‍ പരേതനായ കെ ചന്ദ്രശേഖരന്‍ നായരുടെയും പാല്‍ക്കുളങ്ങര എന്‍എസ്എസ് ഹൈസ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ സുലോചനാ ദേവിയുടെയും മകളായ സി എസ് സുധ സുപ്രീം കോടതി അഭിഭാഷകനായിരുന്ന പരേതനായ ബി വി ദീപകിന്റെ ഭാര്യയാണ്. കേരള ജുഡീഷ്യല്‍ അക്കാദമിയില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. 2012 ല്‍ ജില്ലാ ജഡ്ജിയായി. കോംപറ്റീഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ രജിസ്ട്രാര്‍, നാഷനല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ രജിസ്ട്രാര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. സുപ്രീം കോടതി അഭിഭാഷകനായ എസ് ഡി കാര്‍ത്തിക് മകന്‍ ആണ്.
അഞ്ചല്‍ വയല സ്വദേശി പി ജി അജിത് കുമാര്‍ പരേതനായ ആര്‍ ഗോപാല പിള്ളയുടെയും ജെ തങ്കത്തിന്റെയും മകനാണ്. 2011ല്‍ ജില്ലാ ജഡ്ജിയായി. 2015 മുതല്‍ 2018 വരെ കേരള ജുഡീഷ്യല്‍ അക്കാദമി അഡീഷണല്‍ ഡയറക്ടറായിരുന്നു. ഭാര്യ വി എന്‍ രമ.
സി കെ ജയചന്ദ്രന്‍ ആലുവ സ്വദേശിയാണ്. തിരുവനന്തപുരം കേരള ലോ അക്കാദമിയില്‍ നിന്നാണ് എല്‍എല്‍ബി പാസ്സായത്. 2011ല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍ഡ് ജഡ്ജിയായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. തിരുവനന്തപുരം അഡീഷണല്‍ ജില്ല ജഡ്ജി, കെല്‍സ മെമ്പര്‍ സെക്രട്ടറി, തൃശ്ശൂര്‍ സ്‌പെഷ്യല്‍ ജഡ്ജി, കൊല്ലം, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജഡ്ജി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ ചന്ദ്രശേഖര കര്‍ത്തയുടെയും എല്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ബി അണിമ.