ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി ഉള്‍പ്പെടെ നാലുപ്രതികള്‍ കണ്ണൂര്‍ പരിയാരത്ത് പിടിയില്‍

നീലേശ്വരം: ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കരാറുകാരനെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി ഉള്‍പ്പെടെ നാലുപ്രതികള്‍ കണ്ണൂര്‍ പരിയാരത്ത് പൊലീസ് പിടിയിലായി. പരിയാരം അതിയടത്തെ പി.വി സുരേഷ്ബാബുവിനെ(52) അക്രമിച്ച കേസില്‍ പ്രതികളായ നീലേശ്വരം പള്ളിക്കരയിലെ പി. സുധീഷ് (39), നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), പാലയാട്ടെ കെ. രതീഷ് (39) എന്നിവരെയാണ് പരിയാരം എസ്.ഐ കെ.വി സതീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. […]

നീലേശ്വരം: ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കരാറുകാരനെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി ഉള്‍പ്പെടെ നാലുപ്രതികള്‍ കണ്ണൂര്‍ പരിയാരത്ത് പൊലീസ് പിടിയിലായി. പരിയാരം അതിയടത്തെ പി.വി സുരേഷ്ബാബുവിനെ(52) അക്രമിച്ച കേസില്‍ പ്രതികളായ നീലേശ്വരം പള്ളിക്കരയിലെ പി. സുധീഷ് (39), നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), പാലയാട്ടെ കെ. രതീഷ് (39) എന്നിവരെയാണ് പരിയാരം എസ്.ഐ കെ.വി സതീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സുരേഷ് ബാബുവിനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കണ്ണൂര്‍ കേരളാബാങ്ക് ഉദ്യോഗസ്ഥയായ സീമ ഒളിവിലാണ്. സീമയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തന്റെ ഭര്‍ത്താവിനെ സുരേഷ്ബാബു വഴിതെറ്റിക്കുകയാണെന്നും തന്നോട് വാങ്ങിയ പണം തിരികെ നല്‍കാതെ വഞ്ചിക്കുകയാണെന്നും അതുകൊണ്ട് അയാളെ കുറച്ചുനാള്‍ കിടത്തണമെന്നും പറഞ്ഞ് തങ്ങള്‍ക്ക് പണം നല്‍കിയെന്നും ഇതനുസരിച്ചാണ് അക്രമം നടത്തിയതെന്നും അറസ്റ്റിലായ ക്വട്ടേഷന്‍സംഘം പൊലീസിനോട് വെളിപ്പെടുത്തി.

Related Articles
Next Story
Share it