ഐഡിയല്‍ ഐസ്‌ക്രീം സ്ഥാപകന്‍ പ്രഭാകര്‍ കാമത്ത് അന്തരിച്ചു; വിടപറഞ്ഞത് പകരം വെക്കാനില്ലാത്ത രുചിവൈവിധ്യം നാടിന് സമ്മാനിച്ച വ്യവസായി

മംഗളൂരു: ഐഡിയല്‍ ഐസ്‌ക്രീമിലൂടെ പകരം വെക്കാനില്ലാത്ത രുചിവൈവിധ്യം നാടിന് സമ്മാനിച്ച ഷിബരൂര്‍ പ്രഭാകര്‍ കാമത്ത് ഇനി ഓര്‍മ്മ. ഒക്‌ടോബര്‍ 29ന് ബിജെയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രഭാകര്‍ കാമത്ത് ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെയാണ് അന്തരിച്ചത്. നാട്ടുകാര്‍ക്ക് മധുരം നുണയാനും ഒത്തുചേരാനുമുള്ള പ്രിയപ്പെട്ട ഇടം എന്നതിനൊപ്പം മംഗളൂരുവിലെത്തുന്ന ഏതൊരു സഞ്ചാരിയുടേയും സന്ദര്‍ശന പട്ടികയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത സ്ഥാപനമായി ഐഡിയല്‍ ഐസ്‌ക്രീമിനെ വളര്‍ത്താന്‍ പ്രഭാകര്‍ കാമത്തിന് കഴിഞ്ഞു. പടക്ക ബിസിനസ് അടക്കം ആദ്യകാലത്ത് തുടങ്ങിയ പല സംരംഭങ്ങളും ഉദ്ദേശിച്ച […]

മംഗളൂരു: ഐഡിയല്‍ ഐസ്‌ക്രീമിലൂടെ പകരം വെക്കാനില്ലാത്ത രുചിവൈവിധ്യം നാടിന് സമ്മാനിച്ച ഷിബരൂര്‍ പ്രഭാകര്‍ കാമത്ത് ഇനി ഓര്‍മ്മ. ഒക്‌ടോബര്‍ 29ന് ബിജെയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രഭാകര്‍ കാമത്ത് ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെയാണ് അന്തരിച്ചത്. നാട്ടുകാര്‍ക്ക് മധുരം നുണയാനും ഒത്തുചേരാനുമുള്ള പ്രിയപ്പെട്ട ഇടം എന്നതിനൊപ്പം മംഗളൂരുവിലെത്തുന്ന ഏതൊരു സഞ്ചാരിയുടേയും സന്ദര്‍ശന പട്ടികയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത സ്ഥാപനമായി ഐഡിയല്‍ ഐസ്‌ക്രീമിനെ വളര്‍ത്താന്‍ പ്രഭാകര്‍ കാമത്തിന് കഴിഞ്ഞു.
പടക്ക ബിസിനസ് അടക്കം ആദ്യകാലത്ത് തുടങ്ങിയ പല സംരംഭങ്ങളും ഉദ്ദേശിച്ച നേട്ടമുണ്ടാക്കാത്തതിനാല്‍ തന്റെ തന്നെ വീട്ടില്‍ പരീക്ഷിച്ച് അയല്‍ക്കാരുടെ കൈയടി വാങ്ങിയ ഐസ്‌ക്രീം രുചിക്കൂട്ടുകളുമായി 1975 മെയ് ഒന്നിനാണ് മംഗളൂരു മാര്‍ക്കറ്റ് റോഡില്‍ ആദ്യ ശാഖ തുടങ്ങിയത്. പിന്നീട് നിരവധി ശാഖകളുമായി വളര്‍ന്ന് രാജ്യത്തെ തന്നെ ശ്രദ്ധേയമായ ബ്രാന്‍ഡായി ഐഡിയല്‍ ഐസ്‌ക്രീം വളരുകയായിരുന്നു. ഐഡിയല്‍സ്, പബ്ബാസ് അടക്കമുള്ള ശാഖകളിലൂടെ ഐസ്‌ക്രീമിനൊപ്പം കോഫി ഷോപ്പ് എന്ന സങ്കല്‍പവും അദ്ദേഹം സമന്വയിപ്പിച്ചു.

Related Articles
Next Story
Share it