ഗുണനിലവാരമില്ലെന്ന് കണ്ടെത്തി; നാലരക്കോടി രൂപ വിലവരുന്ന മുപ്പതിനായിരത്തിലേറെ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു. പൂനെ ആസ്ഥാനമായ മൈലാബ് ഡിസ്‌ക്കവറി സൊല്യൂഷനില്‍ നിന്നെത്തിയ ആന്റിജന്‍ കിറ്റുകളില്‍ 5020 കിറ്റുകളിലെ പരിശോധനാ ഫലം വ്യക്തമാവാത്തതിനെ തുടര്‍ന്നാണ് 32,122 കിറ്റുകള്‍ തിരിച്ചയച്ചത്. ഏതാണ്ട് നാലരക്കോടി രൂപ വിലവരുന്ന കിറ്റുകളാണ് ഇത്. 62,858 കിറ്റുകള്‍ പലയിടത്തും അയക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. മൊത്തം ഒരു ലക്ഷം ആന്റിജന്‍ കിറ്റുകളാണ് വാങ്ങിയിരുന്നത്. അതേസമയം ഉപയോഗിച്ച കിറ്റുകളുടെ മുഴുവന്‍ തുകയും കമ്പനിക്ക് നല്‍കാന്‍ ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു.

Related Articles
Next Story
Share it