കുമ്പള പുതിയ ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തി; തുടര്‍ നടപടികളില്‍ തീരുമാനം അടുത്തയാഴ്ച
കുമ്പള: കുമ്പള പുതിയ ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തി. കുമ്പള-ബദിയടുക്ക റോഡിലാണ് പഞ്ചായത്ത് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ സ്ഥലമാണിത്. ഒരേക്കര്‍ സ്ഥലം വിലക്ക് വാങ്ങാനാണ് പഞ്ചായത്ത് ആലോചിക്കുന്നത്. അതിന് ശേഷം ഇവിടെ ബസ് സ്റ്റാന്റ് നിര്‍മ്മിക്കും. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുതിയ ബസ് സ്റ്റാന്റില്‍ കയറിയിറങ്ങി കുമ്പളയിലെ പഴയ ബസ് സ്റ്റാന്റില്‍ നിന്ന് ആളുകളെ കയറ്റിക്കൊണ്ടുപോകാനാണ് ഇപ്പോഴത്തെ തീരുമാനം. ബസുകള്‍ ആദ്യം പുതിയ ബസ് സ്റ്റാന്റില്‍ വരും. അവിടെ നിന്ന് പഴയ കുമ്പള ബസ് സ്റ്റാന്റിലേക്ക് പോയി […]

കുമ്പള: കുമ്പള പുതിയ ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തി. കുമ്പള-ബദിയടുക്ക റോഡിലാണ് പഞ്ചായത്ത് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ സ്ഥലമാണിത്. ഒരേക്കര്‍ സ്ഥലം വിലക്ക് വാങ്ങാനാണ് പഞ്ചായത്ത് ആലോചിക്കുന്നത്. അതിന് ശേഷം ഇവിടെ ബസ് സ്റ്റാന്റ് നിര്‍മ്മിക്കും. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുതിയ ബസ് സ്റ്റാന്റില്‍ കയറിയിറങ്ങി കുമ്പളയിലെ പഴയ ബസ് സ്റ്റാന്റില്‍ നിന്ന് ആളുകളെ കയറ്റിക്കൊണ്ടുപോകാനാണ് ഇപ്പോഴത്തെ തീരുമാനം. ബസുകള്‍ ആദ്യം പുതിയ ബസ് സ്റ്റാന്റില്‍ വരും. അവിടെ നിന്ന് പഴയ കുമ്പള ബസ് സ്റ്റാന്റിലേക്ക് പോയി ആളുകളെ കയറ്റും. പഴയ ബസ് സ്റ്റാന്റില്‍ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാനും തീരുമാനമുണ്ട്. എട്ടുവര്‍ഷം മുമ്പ് കുമ്പള ബസ് സ്റ്റാന്റ് കോംപ്ലക്‌സ് പൊളിച്ചതോടെ ഇവിടെ യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രമായി ചെറിയ ഷെഡ് മാത്രമാണ് ഇവിടെയുള്ളത്. ഭൂരിഭാഗം ആളുകളും മഴയും വെയിലുമേറ്റാണ് ബസ് കാത്തുനില്‍ക്കുന്നത്. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ ബസ് കാത്തുനില്‍ക്കുന്നത് പതിവ് കാഴ്ചയാണ്. ബസ് സ്റ്റാന്റ് നിര്‍മ്മിക്കാത്തതിനെതിരെ എട്ടുവര്‍ഷത്തോളമായി പല സംഘടനകളും പ്രതിഷേധമുയര്‍ത്തിയിരുന്നു. പുതിയ ബസ് സ്റ്റാന്റ് വരുന്നതോടെ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. അടുത്തയാഴ്ച പഞ്ചായത്ത് ബോര്‍ഡ് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കും.