മുന്നോക്കസംവരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൗനം; ലീഗിന് അതൃപ്തി

തിരുവനന്തപുരം: മുന്നോക്കസംവരണ വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അവലംബിക്കുന്ന മൗനം രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പിലാക്കി വിജ്ഞാപനം ഇറക്കിയയതിനെതിരെ യു.ഡി.എഫിലെ പ്രധാന കക്ഷികളിലൊന്നായ ലീഗ് പ്രതികരിച്ചിട്ടും മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. മുഖ്യപ്രതിപക്ഷമെന്ന നിലയില്‍ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ മുന്നോട്ട് വരേണ്ടത് കോണ്‍ഗ്രസാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം മുന്നോക്കസംവരണത്തിന് അനുകൂലമാണ്. ഈ നിലപാടിന് പിന്തുണ നല്‍കിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യസഖ്യകക്ഷിയായ ലീഗ് നേതൃത്വത്തിന്റെ കടുത്ത പ്രതിഷേധത്തിന് […]

തിരുവനന്തപുരം: മുന്നോക്കസംവരണ വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അവലംബിക്കുന്ന മൗനം രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പിലാക്കി വിജ്ഞാപനം ഇറക്കിയയതിനെതിരെ യു.ഡി.എഫിലെ പ്രധാന കക്ഷികളിലൊന്നായ ലീഗ് പ്രതികരിച്ചിട്ടും മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

മുഖ്യപ്രതിപക്ഷമെന്ന നിലയില്‍ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ മുന്നോട്ട് വരേണ്ടത് കോണ്‍ഗ്രസാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം മുന്നോക്കസംവരണത്തിന് അനുകൂലമാണ്. ഈ നിലപാടിന് പിന്തുണ നല്‍കിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യസഖ്യകക്ഷിയായ ലീഗ് നേതൃത്വത്തിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമാകും.

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണത്തിനെതിരെ കടുത്ത വിമര്‍ശനമാണ് മുസ്ലിം ലീഗ് ഉന്നയിക്കുന്നത്. ലീഗിനെ അനുകൂലിക്കാനും എതിര്‍ക്കാനും വയ്യാത്ത ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസുള്ളത്.

Forward reservation; League desatisfacted on congress leaders silence

Related Articles
Next Story
Share it