ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മുന്‍ കേന്ദ്രമന്ത്രി ഡി.വി സദാനന്ദഗൗഡ എം.പി പൊലീസില്‍ പരാതി നല്‍കി

മംഗളൂരു: ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വ്യാജവീഡിയോ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മുന്‍ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ എം.പി പൊലീസില്‍ പരാതി നല്‍കി. ബംഗളൂരു നോര്‍ത്ത് ഡിവിഷനിലെ പൊലീസ് സൈബര്‍ വിഭാഗത്തിലാണ് സദാനന്ദഗൗഡ പരാതി നല്‍കിയത്. ഫേസ്ബുക്കിലും വാട്സ് ആപിലും വ്യാഡ വീഡിയോ പ്രചരിപ്പിച്ച് തന്റെ പ്രതിഛായക്ക് കളങ്കമുണ്ടാക്കാനാണ് ശ്രമം നടത്തുന്നതെന്നും രാഷ്ട്രീയവിരോധമാണ് ഇതിന് പിന്നിലെന്നും സദാനന്ദഗൗഡ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. തന്റെ രാഷ്ട്രീയവളര്‍ച്ചക്ക് തടയിടാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വമാണ് വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ പ്രചരിപ്പിക്കുന്നതെന്നും […]

മംഗളൂരു: ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വ്യാജവീഡിയോ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മുന്‍ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ എം.പി പൊലീസില്‍ പരാതി നല്‍കി. ബംഗളൂരു നോര്‍ത്ത് ഡിവിഷനിലെ പൊലീസ് സൈബര്‍ വിഭാഗത്തിലാണ് സദാനന്ദഗൗഡ പരാതി നല്‍കിയത്.
ഫേസ്ബുക്കിലും വാട്സ് ആപിലും വ്യാഡ വീഡിയോ പ്രചരിപ്പിച്ച് തന്റെ പ്രതിഛായക്ക് കളങ്കമുണ്ടാക്കാനാണ് ശ്രമം നടത്തുന്നതെന്നും രാഷ്ട്രീയവിരോധമാണ് ഇതിന് പിന്നിലെന്നും സദാനന്ദഗൗഡ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. തന്റെ രാഷ്ട്രീയവളര്‍ച്ചക്ക് തടയിടാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വമാണ് വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ പ്രചരിപ്പിക്കുന്നതെന്നും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താന്‍ കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും സദാനന്ദഗൗഡ പറഞ്ഞു.
വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ സദാനന്ദഗൗഡ കോടതിയില്‍ നിന്ന് ഒരു ഇന്‍ജങ്ങ്ഷന്‍ ഉത്തരവ് നേടിയിരുന്നു. കൂടാതെ വീഡിയോ പ്രചരിപ്പിക്കുന്നതിനായി ആരെങ്കിലും ഇടപെടുന്നുണ്ടെങ്കില്‍ അത് തന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. സദാനന്ദഗൗഡ ഒരു വീഡിയോ കോളില്‍ സ്ത്രീയോട് ദുരുദ്ദേശപരമായി സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ ഉള്ള ആള്‍ താനല്ലെന്നും മോര്‍ഫ് ചെയ്തതാണെന്നും സദാനന്ദഗൗഡ പറയുന്നു. ബംഗളൂരുവിലെ പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, നോര്‍ത്ത് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it