ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴും മിണ്ടാന്‍ താല്‍പ്പര്യം കാണിക്കാത്ത യുവതിയെ സംസാരിപ്പിക്കാനായി പിന്തുടര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍

പുത്തൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിവാഹിതയായ യുവതി മിണ്ടാന്‍ താല്‍പ്പര്യം കാണിക്കാതിരുന്നപ്പോള്‍ സംസാരിപ്പിക്കാനായി പിന്തുടര്‍ന്ന ജീവനക്കാരന്‍ കേസില്‍ കുടുങ്ങി. അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കുമ്പ്ര കുരിക്കര സ്വദേശിയും മുന്‍ സൈനികനുമായ വിദീപ് കുമാറിനെതിരെ സാംപ്യ പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തു. വിദീപും യുവതിയും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഈ യുവതി മിണ്ടാന്‍ താല്‍പ്പര്യം കാണിക്കാതിരുന്നതാണ് വിദീപിനെ പ്രകോപിതനാക്കിയത്. കഴിഞ്ഞ ദിവസവും യുവതി അവഗണന തുടര്‍ന്നു. ജോലി കഴിഞ്ഞ് ബസില്‍ നാട്ടിലെത്തിയ യുവതി വീട്ടിലേക്ക് […]

പുത്തൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിവാഹിതയായ യുവതി മിണ്ടാന്‍ താല്‍പ്പര്യം കാണിക്കാതിരുന്നപ്പോള്‍ സംസാരിപ്പിക്കാനായി പിന്തുടര്‍ന്ന ജീവനക്കാരന്‍ കേസില്‍ കുടുങ്ങി. അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കുമ്പ്ര കുരിക്കര സ്വദേശിയും മുന്‍ സൈനികനുമായ വിദീപ് കുമാറിനെതിരെ സാംപ്യ പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തു. വിദീപും യുവതിയും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഈ യുവതി മിണ്ടാന്‍ താല്‍പ്പര്യം കാണിക്കാതിരുന്നതാണ് വിദീപിനെ പ്രകോപിതനാക്കിയത്. കഴിഞ്ഞ ദിവസവും യുവതി അവഗണന തുടര്‍ന്നു. ജോലി കഴിഞ്ഞ് ബസില്‍ നാട്ടിലെത്തിയ യുവതി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ വിദീപ് ബൈക്കില്‍ പിന്തുടര്‍ന്നെത്തുകയും തന്നോട് സംസാരിക്കാത്തതെന്താണെന്ന് ചോദിക്കുകയും ചെയ്തു. എല്ലാവരോടും സംസാരിക്കാറില്ലെന്നും ആരോടൊക്കെ സംസാരിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും യുവതി അറിയിച്ചു. ഇതോടെ ക്ഷുഭിതനായ വിദീപ്കുമാര്‍ യുവതിയോട് കയര്‍ത്ത് സംസാരിച്ചു. യുവതി ബഹളം വെച്ചതോടെ ആളുകള്‍ തടിച്ചുകൂടി. വിദീപ് കുമാര്‍ ഉടന്‍ തന്നെ ബൈക്കില്‍ തിരിച്ചുപോകുകയും ചെയ്തു. യുവതി പിന്നീട് വിദീപ് കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it