ബോംബെ കേരള മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ട് അബ്ദുല്ല മലബാരി കുവൈത്തില്‍ അന്തരിച്ചു

തളങ്കര: ബോംബെ കേരള മുസ്ലിം ജമാഅത്ത് ബാന്ദ്ര ബ്രാഞ്ച് മുന്‍ പ്രസിഡണ്ടും ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനുമായ അബ്ദുല്ല മലബാരി (70) കുവൈത്തില്‍ അന്തരിച്ചു. തളങ്കര കുന്നില്‍ സ്വദേശിയായ അബ്ദുല്ല ദീര്‍ഘകാലമായി മുംബൈ ബാന്ദ്ര ഭാരത് നഗറിലായിരുന്നു താമസം. പരേതനായ ആമു ഖാദറിന്റെ മകനാണ്. ഏതാനും ദിവസം മുമ്പ് നാട്ടിലെത്തിയ ഇദ്ദേഹം 10 ദിവസം കഴിഞ്ഞ് മുംബൈക്ക് മടങ്ങാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഇതിനിടയില്‍ മകള്‍ ഷംല കുവൈത്തിലേക്ക് പോവുന്നതിനാല്‍ കഴിഞ്ഞ ദിവസം ഒന്നിച്ച് കുവൈത്തില്‍ എത്തിയതായിരുന്നു. ഇന്നലെ അസര്‍ […]

തളങ്കര: ബോംബെ കേരള മുസ്ലിം ജമാഅത്ത് ബാന്ദ്ര ബ്രാഞ്ച് മുന്‍ പ്രസിഡണ്ടും ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനുമായ അബ്ദുല്ല മലബാരി (70) കുവൈത്തില്‍ അന്തരിച്ചു. തളങ്കര കുന്നില്‍ സ്വദേശിയായ അബ്ദുല്ല ദീര്‍ഘകാലമായി മുംബൈ ബാന്ദ്ര ഭാരത് നഗറിലായിരുന്നു താമസം. പരേതനായ ആമു ഖാദറിന്റെ മകനാണ്. ഏതാനും ദിവസം മുമ്പ് നാട്ടിലെത്തിയ ഇദ്ദേഹം 10 ദിവസം കഴിഞ്ഞ് മുംബൈക്ക് മടങ്ങാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഇതിനിടയില്‍ മകള്‍ ഷംല കുവൈത്തിലേക്ക് പോവുന്നതിനാല്‍ കഴിഞ്ഞ ദിവസം ഒന്നിച്ച് കുവൈത്തില്‍ എത്തിയതായിരുന്നു. ഇന്നലെ അസര്‍ നിസ്‌കരത്തിന് തയ്യാറെടുക്കുന്നതിനിടയില്‍ കുഴഞ്ഞുവീണാണ് മരണപ്പെട്ടത്. ദീര്‍ഘകാലമായി ജമാഅത്തിന്റെ ബാന്ദ്ര ബ്രാഞ്ച് പ്രവര്‍ത്തനങ്ങളില്‍ സജീവമായ അബ്ദുല്ല മലബാരി നിലവില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം വഹിക്കുകയായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: ആസിഫ്, അഷ്‌റഫ്, ഷംല, റംല, ലൈല. മയ്യത്ത് മുംബൈയില്‍ കൊണ്ടുവന്ന് ഖബറടക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ബാന്ദ്ര ബ്രാഞ്ച് സെക്രട്ടറി മൂസാന്‍കുട്ടി അറിയിച്ചു.

Related Articles
Next Story
Share it