വാഹനാപകടത്തില്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അജ്ഞന ഷാജനും മരിച്ചു

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അജ്ഞന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊച്ചിയിലുണ്ടായ കാറപകടത്തിലാണ് ഇരുവരും മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വൈറ്റില ബെപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു സമീപം നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. പ്രമുഖ മോഡല്‍ കൂടിയാണ് അന്‍സി കബീര്‍. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് അന്‍സി […]

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അജ്ഞന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊച്ചിയിലുണ്ടായ കാറപകടത്തിലാണ് ഇരുവരും മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വൈറ്റില ബെപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു സമീപം നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു.

പ്രമുഖ മോഡല്‍ കൂടിയാണ് അന്‍സി കബീര്‍. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് അന്‍സി കബീര്‍. അഞ്ജന തൃശൂര്‍ സ്വദേശിനിയാണ്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

Related Articles
Next Story
Share it