മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി, ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഗുരുതര ആരോഗ്യപ്രശ്നമുള്ള സാഹചര്യത്തില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചൂണ്ടിക്കാട്ടി. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമാകാന്‍ ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ചൊവ്വാഴ്ച ഉച്ചയോടെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുകയായിരുന്നു. ചികിത്സ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റാന്‍ സാധിക്കുമോ എന്നറിയിക്കാന്‍ […]

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഗുരുതര ആരോഗ്യപ്രശ്നമുള്ള സാഹചര്യത്തില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചൂണ്ടിക്കാട്ടി. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമാകാന്‍ ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ചൊവ്വാഴ്ച ഉച്ചയോടെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുകയായിരുന്നു. ചികിത്സ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റാന്‍ സാധിക്കുമോ എന്നറിയിക്കാന്‍ എറണാകുളം ഡി.എം.ഒയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഇബ്രാഹിംകുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് അന്വേഷണസംഘം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജിയും ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി ബുധനാഴ്ച പരിഗണിക്കും.

Related Articles
Next Story
Share it