മുന്‍മന്ത്രി എന്‍.എ ജോസഫ് അന്തരിച്ചു
കോട്ടയം: ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡണ്ടും വനം വകുപ്പ് മുന്‍ മന്ത്രിയുമായിരുന്ന പ്രൊഫ. എന്‍.എം ജോസഫ് നീണ്ടുക്കുന്നേല്‍ (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് 4 മണിക്ക് പാലായിലെ വസതിയില്‍ എത്തിച്ച് പൊതു ദര്‍ശനത്തിന് വെക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് സംസ്‌കരിക്കും.കോണ്‍ഗ്രസ് വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.യുവിലാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അടിയന്തിരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍.എം. ജോസഫ് 1987 നിയമസഭാ തിരഞ്ഞെടുപ്പില്‍ […]

കോട്ടയം: ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡണ്ടും വനം വകുപ്പ് മുന്‍ മന്ത്രിയുമായിരുന്ന പ്രൊഫ. എന്‍.എം ജോസഫ് നീണ്ടുക്കുന്നേല്‍ (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് 4 മണിക്ക് പാലായിലെ വസതിയില്‍ എത്തിച്ച് പൊതു ദര്‍ശനത്തിന് വെക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് സംസ്‌കരിക്കും.
കോണ്‍ഗ്രസ് വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.യുവിലാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അടിയന്തിരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍.എം. ജോസഫ് 1987 നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറില്‍ അതിന്റെ കുത്തകക്കാരനായി അറിയപ്പെട്ടിരുന്ന പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തുകയും അത്യന്തം നാടകീയമായ ചില സംഭവങ്ങള്‍ക്കൊടുവില്‍ ആകസ്മികമായി മന്ത്രിപദവിയിലേക്ക് നിയുക്തനാകുകയും ചെയ്യുകയായിരുന്നു. കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: മോളി. മക്കള്‍: അനീഷ് ജോസഫ്, അനിത. മരുമക്കള്‍: ലിസ് ജോര്‍ജ്, ജോസ് ജയിംസ്.