പ്രായപൂര്‍ത്തി ആയാല്‍ പെണ്‍കുട്ടികള്‍ സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തയാവും; പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 തന്നെയാണ് ഉചിതമെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ

കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ എംഎല്‍എ. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടായി തുടരുന്നത് തന്നെയാണ് ഉചിതമെന്നും പ്രായപൂര്‍ത്തി ആയാല്‍ പെണ്‍കുട്ടികള്‍ക്ക് സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തയാവുമെന്നും അവര്‍ പറഞ്ഞു. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുകയല്ല വേണ്ടതെന്നും ശൈലജ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ അഭിപ്രായപ്പെട്ടു. നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമാന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വിഷയത്തില്‍ വിമര്‍ശനവുമായി അഖിലേന്ത്യാ ജനാധിപത്യ […]

കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ എംഎല്‍എ. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടായി തുടരുന്നത് തന്നെയാണ് ഉചിതമെന്നും പ്രായപൂര്‍ത്തി ആയാല്‍ പെണ്‍കുട്ടികള്‍ക്ക് സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തയാവുമെന്നും അവര്‍ പറഞ്ഞു. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുകയല്ല വേണ്ടതെന്നും ശൈലജ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ അഭിപ്രായപ്പെട്ടു.

നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമാന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വിഷയത്തില്‍ വിമര്‍ശനവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോടിയേരി ആരോപിച്ചിരുന്നു. ഇപ്പോള്‍ വിവാഹ പ്രായം 18ല്‍ നിന്നും 21 ആക്കേണ്ട കാര്യമില്ല. വിഷയത്തില്‍ സിപിഐഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീശാക്തീകരണതിന്റെ പേരില്‍ നടത്തുന്ന ഈ നീക്കം തീര്‍ത്തും ഫലപ്രദമല്ലെന്നാണ് തങ്ങളുടെ നിലപാട് എന്ന് എഐഡിഡബ്ല്യൂ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ തടയുന്നതിന് കാരണമാകും. അതിനാല്‍ തന്നെ ഈ നീക്കം യഥാര്‍ത്ഥത്തില്‍ വിപരീതഫലമുണ്ടാക്കും എന്നും സംഘടന പറയുന്നു.

ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ സമൂഹത്തില്‍ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി. അതിനാല്‍ ഈ നിയമം പെണ്‍കുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായി പ്രവര്‍ത്തിക്കുമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഈ നീക്കം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നുമാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles
Next Story
Share it