മുന്‍മന്ത്രി ഡി.ബി ചന്ദ്രഗൗഡ അന്തരിച്ചു

മംഗളൂരു: മുന്‍ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ഡി.ബി ചന്ദ്രഗൗഡ അന്തരിച്ചു. ചിക്കമംഗളൂരു ജില്ലയിലെ മൂഡിഗെരെ ദാരദഹള്ളിയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. നിയമസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ലോക്‌സഭ, രാജ്യസഭ എന്നിവയില്‍ അംഗമായിരുന്നു.നിയമബിരുദം നേടിയശേഷം ചന്ദ്രഗൗഡ അഭിഭാഷകനായി ജോലി ചെയ്തു. 1971-ല്‍ ചിക്കമംഗളൂരു ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ മുന്‍ പ്രധാനമന്ത്രി അന്തരിച്ച ഇന്ദിരാഗാന്ധിക്ക് സീറ്റ് നല്‍കുന്നതിനായി അദ്ദേഹം എംപി സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി ദേവരാജ് ഉര്‍സിന്റെ […]

മംഗളൂരു: മുന്‍ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ഡി.ബി ചന്ദ്രഗൗഡ അന്തരിച്ചു. ചിക്കമംഗളൂരു ജില്ലയിലെ മൂഡിഗെരെ ദാരദഹള്ളിയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. നിയമസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ലോക്‌സഭ, രാജ്യസഭ എന്നിവയില്‍ അംഗമായിരുന്നു.
നിയമബിരുദം നേടിയശേഷം ചന്ദ്രഗൗഡ അഭിഭാഷകനായി ജോലി ചെയ്തു. 1971-ല്‍ ചിക്കമംഗളൂരു ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ മുന്‍ പ്രധാനമന്ത്രി അന്തരിച്ച ഇന്ദിരാഗാന്ധിക്ക് സീറ്റ് നല്‍കുന്നതിനായി അദ്ദേഹം എംപി സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി ദേവരാജ് ഉര്‍സിന്റെ മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരുന്നു. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം മാറ്റാന്‍ അദ്ദേഹം ക്രാന്തി രംഗയില്‍ ചേര്‍ന്നു. ചന്ദ്രഗൗഡ 1981-ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ പ്രതിപക്ഷ നേതാവായിരുന്നു. 1983 മുതല്‍ 1985 വരെ നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചു. 1986-ല്‍ ജനതാ പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1999 മുതല്‍ 2004 വരെ എസ് എം കൃഷ്ണയുടെ മന്ത്രിസഭയില്‍ നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2014 മുതല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ പൂര്‍ണിമ. നാല് പെണ്‍മക്കളുണ്ട്.
സംസ്‌കാരം ബുധനാഴ്ച ദരന്ദഹള്ളിയിലെ പൂര്‍ണചന്ദ്ര എസ്റ്റേറ്റില്‍ നടക്കും.

Related Articles
Next Story
Share it