മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്. എ.ഐ.സി.സി. അംഗവും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായിരുന്നു. 27 വര്‍ഷം ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തി. 1991 മുതല്‍ തുടര്‍ച്ചായി മൂന്നു തവണ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നു വിജയിച്ച ഇദ്ദേഹം 1995-96 കാലത്ത് എ.കെ. ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ […]

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്. എ.ഐ.സി.സി. അംഗവും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായിരുന്നു. 27 വര്‍ഷം ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തി. 1991 മുതല്‍ തുടര്‍ച്ചായി മൂന്നു തവണ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നു വിജയിച്ച ഇദ്ദേഹം 1995-96 കാലത്ത് എ.കെ. ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും കൈകാര്യം ചെയ്തു. അവസാന കാലഘട്ടത്തില്‍ അദ്ദേഹം കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകളോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു.

Related Articles
Next Story
Share it