മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മുംബൈ: മുന്‍ ലോക്‌സഭാ സ്പീക്കറും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയിരുന്ന മനോഹര്‍ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു. അധ്യാപകനായിരുന്ന മനോഹര്‍ ജോഷി 1967ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1995-99 കാലഘട്ടത്തില്‍ മനോഹര്‍ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവ് കൂടിയായിരുന്നു മനോഹര്‍ ജോഷി. 2002-04 കാലഘട്ടത്തിലാണ് സ്പീക്കര്‍ സ്ഥാനം വഹിച്ചത്.

Related Articles
Next Story
Share it